നമ്മടെ കോളേജിലെ ഒരു സുമുഖന്‍ ചെറുക്കന്‍ ഉണ്ടായിരുന്നു, ഇപ്പൊ കല്യാണം
ഒക്കെ കൈഞ്ഞു ഭാര്യയോടൊപ്പം വിദേശത്താണ് താമസം.. അവന്റെ അച്ഛന്റെ പേര്
പറഞ്ഞാല്‍ എല്ലാരും അറിയും.. കേരളത്തെ കിടുകിടാ വിറപ്പിച്ച പോലീസ് ഓഫീസര്‍
"ശിശുപാലന്‍ ഓഫ് കേരളാ പോലീസ്".... ഏതു പോലീസുകാരനും പറ്റും ഒരു അബദ്ധം
എന്നപോലെ അങ്ങേര്‍ക് ജീവിതത്തില്‍ പറ്റിയ വല്ല്യ അബദ്ധം അതായിരുന്നു
"കിരണ്‍ ശിശുപാലന്‍". എല്ലാവരും അവനെ "ഭ്രാന്തന്‍" എന്നായിരുന്നു
വിളിക്കാറ്, ജുനിയെഴ്സ് ബഹുമാനനത്ത്തോടെ " ഭ്രാന്തന്‍ ചേട്ടാ " എന്നും
വിളിക്കാറുണ്ടായിരുന്നു. ഞാന്‍ ആദ്യമായി ഭ്രാന്തനെ കണ്ടപ്പോള്‍ എനിക്ക്
തോന്നി ഇവനെ എന്താ എല്ലാരും ഭ്രാന്തന്‍ന്നു വിളികുന്നെതെന്നു ? അപ്പൊ
കാര്യത്തിലേക്ക് കടക്കാം . കോളേജ് തുടങ്ങിയ സമയം , കോളേജ് ഹോസ്റ്റല്‍
പണിയാത്തത് കൊണ്ട് ഞങ്ങളുടെ താമസം കോളേജിന്റെ താഴത്തെ നിലിയില്‍
ആയിരുന്നു. അതൊക്കെ ഒരു കാലം, തൊട്ടപ്പുറത്ത് കാന്റീന്‍ വല്ല്യ രണ്ടു
കോമണ്‍ ബെട്രൂമില്‍ എല്ലാരും ഒരു കുടുംബം പോലെ , രാവിലെ കോളേജ് ബസ്സ്
വന്നിട്ടാണ് ഞങ്ങള്‍ എഴുന്നെക്കുന്നത് തന്നെ, തലയില്‍ തോര്‍തൊക്കെ കെട്ടി
ബ്രെഷിള്‍ പയിസ്ടുമായി രാവിലത്തെ പത്രവും വായിച്ചു ബസ്സും കാത്തിരിക്കുന്ന
വരായിരുന്നു കൂടുതലും. ഈ ഹോസ്റ്റലില്‍ തന്റെ മകനെ ചേര്‍ക്കാന്‍ ശിശുപാലന്‍
സര്‍ വന്ന വരവ് നാട്ടുകാരും സുഹൃത്തുക്കളും പറഞ്ഞാണ് ഞാന്‍ അറിഞ്ഞത് ***
റോയല്‍ ആയി പഴയ എന്‍ഫീല്‍ഡില്‍ മകനെയും കൂട്ടി യുണിഫോര്‍മില്‍ ആണത്രേ
വന്നത് *** അങ്ങനെ ഹോസ്റ്റലില്‍ നമ്മടെ ബ്രാന്തനും ഒരാളായി. ഭ്രാന്തനു
ഏറ്റവും വലിയ ശല്യം സുരാഗ് ആയിരുന്നു ഭ്രാന്തന്‍ വെണ്ണക്കല്ലില്‍ കൊത്തിയ
ചരക്കാന്നു പറഞ്ഞു അവന്‍ ഉറങ്ങുമ്പോള്‍ ചില കലാ പരിപാടികള്‍ ഒക്കെ
കാണിക്കാറുണ്ടായിരുന്നു നമ്മടെ കരി സുരാഗ്. എന്തൊക്കെ പറഞ്ഞാലും അവന്‍
ഉറക്കത്തിന്റെ കാര്യത്തില്‍ വളരെ കൃത്യനിഷ്ട ഉള്ളവനാ. എങ്ങനെ ആയാലും 10 .30
ബെഡ് എത്തും, ഞാന്‍ ഇപ്പോളും ഓര്‍കാറുണ്ട് റബ്ബര്‍ കാട്ടിലെ ചീവീടിന്റെ
ശബ്ദം അതൊക്കെ കേക്കാന്‍ ഞങ്ങള്‍ ഹോസ്റ്റല്‍ പയ്യന്മാര്‍ക്കെ ഭാഗ്യം
കിട്ടിയിട്ടുള്ളൂ.. അങ്ങനെ കോളേജ് തുടങ്ങി ആദ്യത്തെ മഴയും പെയിതപ്പോള്‍
ചീവിടിന്നു കൂട്ടായി കുറെ തവളകളും എത്തി ഞങ്ങളുടെ മേരി മാത കോളേജില്‍...
രാത്രി ആയാല്‍ വല്ല്യ ഒരു കച്ചേരി തന്നെ കാര്യം ഗ്രൌണ്ട് ഫ്ലോറിന്റെ
തൊട്ടടുത് ഒരു കുളമുണ്ട് ഞങ്ങടെ കോളേജ് ചെയര്‍മാന്റെ പൂന്തോട്ടത്തിന്റെ
കുളം .. ഞങ്ങള്‍ എല്ലാം മൂത്ര മൊഴിക്കുന്നത് ആ കുളത്തിലായിരുന്നു.... അവിടെ
വന്ന പുതിയ അവകാശികള്‍ കാരണം ഉറക്കം വരുന്നില്ല ഭ്രാന്തന്നു....
ഭ്രാന്തന്‍ കുറെ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി... പുറത്തു നിന്നും
"ക്രോം കിരോം" ശബ്ദം.. ലൈറ്റ് ഇട്ടുനോക്കി ദാ തൊട്ടടുത്ത് നൂല്‍
ബന്ദമില്ലാതെ തന്റെ കൈ പ്രയോഗം കൈഞ്ഞു ഉറങ്ങുന്ന കരി സുരാഗ്... അതും കൂടി
കാണേണ്ടി വന്നപ്പോള്‍ അവന്റെ കലി ഇരട്ടി ആയി ഉറങ്ങി കിടക്കുന്ന സുരഗിന്നെ
തന്തക്കു വിളിച്ചു തലയന്നകൊണ്ട് ആഞ്ഞടിച്ചു ഭാന്തന്‍, ലൈറ്റ് ഓഫ് ചെയ്തു
പിന്നേം കിടന്നു ദാ വീണ്ടും "ക്രോം കിരോം"അവന്‍ വീണ്ടും പുറത്തു പോയി...
അങ്ങോട്ടും ഇങ്ങോട്ടും നടന്നു...... ഒരു രക്ഷയുമില്ല തവളകള്‍ വീണ്ടും
ഭ്രാന്തനെ നോക്കി "ക്രോം കിരോം", അങ്ങെനെ പിറ്റേന്ന് രാവിലെ കോളേജ് ബസ്സു
വന്നപ്പോള്‍ ഞങ്ങടെ കോളേജ് പൂന്തോട്ടത്തിന്റെ കുളതിന്നു ചുറ്റും നല്ല
ആള്‍കൂട്ടം.. ഞാനും ചെന്ന് നോക്കി ദാ 25 ഓളം തവളകളുടെ ശവശരീരങ്ങള്‍
ആര്‍ക്കും ഒരു പിടിയും കിട്ടിയില്ല, കൊട്ടിയം ബിനീഷ് ഇങ്ങനെ നിഗമിച്ചു "
ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചതവാം ... " പിന്നെ നമ്മടെ ബിജു കുട്ടന്‍ ഇങ്ങനെ
പറഞ്ഞു " ഇന്നലെ നല്ല ഇടിയും മിന്നലും ഉണ്ടായിരുന്നു, ഇത് വൈദ്യുത ആഖാതം
തന്നെ" കലി തീരാതെ പാഞ്ഞു വന്നു ഭ്രാന്തന്‍ അലറി... "ഞാനാ കൊന്നത് ഈ ചൊറി
തവളകളെ....." ഞാന്‍ നിങ്ങളോട് ചോദിച്ചോട്ടെ ഇത് പോലെ ഉള്ള ഒരു ജന്മത്തെ
നമ്മള്‍ വേറെ എന്താ വിളിക്കുകാ ഭ്രാന്തന്‍ എന്നല്ലാതെ?

No comments:
Post a Comment