Sunday, 18 September 2011

എവനെ വേറെ എന്തിര് വിളിക്കാന്‍ ?

നമ്മടെ കോളേജിലെ ഒരു സുമുഖന്‍ ചെറുക്കന്‍ ഉണ്ടായിരുന്നു, ഇപ്പൊ കല്യാണം ഒക്കെ കൈഞ്ഞു ഭാര്യയോടൊപ്പം വിദേശത്താണ് താമസം.. അവന്റെ അച്ഛന്റെ പേര് പറഞ്ഞാല്‍ എല്ലാരും അറിയും.. കേരളത്തെ കിടുകിടാ വിറപ്പിച്ച പോലീസ് ഓഫീസര്‍ "ശിശുപാലന്‍ ഓഫ് കേരളാ പോലീസ്".... ഏതു പോലീസുകാരനും പറ്റും ഒരു  അബദ്ധം എന്നപോലെ  അങ്ങേര്‍ക് ജീവിതത്തില്‍ പറ്റിയ വല്ല്യ അബദ്ധം അതായിരുന്നു  "കിരണ്‍ ശിശുപാലന്‍". എല്ലാവരും അവനെ "ഭ്രാന്തന്‍" എന്നായിരുന്നു വിളിക്കാറ്,  ജുനിയെഴ്സ് ബഹുമാനനത്ത്തോടെ " ഭ്രാന്തന്‍ ചേട്ടാ " എന്നും വിളിക്കാറുണ്ടായിരുന്നു. ഞാന്‍ ആദ്യമായി ഭ്രാന്തനെ കണ്ടപ്പോള്‍ എനിക്ക് തോന്നി ഇവനെ എന്താ എല്ലാരും ഭ്രാന്തന്‍ന്നു വിളികുന്നെതെന്നു ? അപ്പൊ കാര്യത്തിലേക്ക് കടക്കാം  . കോളേജ് തുടങ്ങിയ സമയം , കോളേജ് ഹോസ്റ്റല്‍ പണിയാത്തത് കൊണ്ട്  ഞങ്ങളുടെ താമസം കോളേജിന്റെ താഴത്തെ നിലിയില്‍ ആയിരുന്നു. അതൊക്കെ ഒരു കാലം, തൊട്ടപ്പുറത്ത് കാന്റീന്‍ വല്ല്യ രണ്ടു കോമണ്‍ ബെട്രൂമില്‍ എല്ലാരും ഒരു കുടുംബം പോലെ , രാവിലെ കോളേജ് ബസ്സ്‌ വന്നിട്ടാണ് ഞങ്ങള്‍ എഴുന്നെക്കുന്നത് തന്നെ, തലയില്‍ തോര്‍തൊക്കെ കെട്ടി  ബ്രെഷിള്‍ പയിസ്ടുമായി രാവിലത്തെ പത്രവും വായിച്ചു ബസ്സും കാത്തിരിക്കുന്ന വരായിരുന്നു കൂടുതലും. ഈ ഹോസ്റ്റലില്‍ തന്റെ മകനെ ചേര്‍ക്കാന്‍ ശിശുപാലന്‍ സര്‍ വന്ന വരവ് നാട്ടുകാരും സുഹൃത്തുക്കളും പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്  *** റോയല്‍ ആയി പഴയ എന്‍ഫീല്‍ഡില്‍  മകനെയും കൂട്ടി യുണിഫോര്‍മില്‍ ആണത്രേ വന്നത് ***  അങ്ങനെ ഹോസ്റ്റലില്‍ നമ്മടെ ബ്രാന്തനും ഒരാളായി. ഭ്രാന്തനു   ഏറ്റവും വലിയ ശല്യം സുരാഗ് ആയിരുന്നു ഭ്രാന്തന്‍  വെണ്ണക്കല്ലില്‍ കൊത്തിയ ചരക്കാന്നു പറഞ്ഞു അവന്‍ ഉറങ്ങുമ്പോള്‍ ചില കലാ പരിപാടികള്‍ ഒക്കെ കാണിക്കാറുണ്ടായിരുന്നു നമ്മടെ കരി സുരാഗ്.    എന്തൊക്കെ പറഞ്ഞാലും അവന്‍ ഉറക്കത്തിന്റെ കാര്യത്തില്‍ വളരെ കൃത്യനിഷ്ട ഉള്ളവനാ. എങ്ങനെ ആയാലും 10 .30 ബെഡ് എത്തും, ഞാന്‍ ഇപ്പോളും ഓര്‍കാറുണ്ട് റബ്ബര്‍ കാട്ടിലെ ചീവീടിന്റെ ശബ്ദം അതൊക്കെ കേക്കാന്‍ ഞങ്ങള്‍ ഹോസ്റ്റല്‍ പയ്യന്മാര്‍ക്കെ ഭാഗ്യം കിട്ടിയിട്ടുള്ളൂ.. അങ്ങനെ കോളേജ് തുടങ്ങി ആദ്യത്തെ മഴയും പെയിതപ്പോള്‍ ചീവിടിന്നു കൂട്ടായി കുറെ തവളകളും എത്തി ഞങ്ങളുടെ മേരി  മാത കോളേജില്‍... രാത്രി ആയാല്‍ വല്ല്യ ഒരു കച്ചേരി തന്നെ കാര്യം ഗ്രൌണ്ട് ഫ്ലോറിന്റെ തൊട്ടടുത് ഒരു കുളമുണ്ട് ഞങ്ങടെ കോളേജ് ചെയര്‍മാന്റെ പൂന്തോട്ടത്തിന്റെ കുളം .. ഞങ്ങള്‍ എല്ലാം മൂത്ര മൊഴിക്കുന്നത് ആ കുളത്തിലായിരുന്നു.... അവിടെ വന്ന പുതിയ അവകാശികള്‍ കാരണം ഉറക്കം വരുന്നില്ല ഭ്രാന്തന്നു.... ഭ്രാന്തന്‍  കുറെ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി... പുറത്തു നിന്നും "ക്രോം കിരോം" ശബ്ദം.. ലൈറ്റ് ഇട്ടുനോക്കി ദാ തൊട്ടടുത്ത്‌ നൂല്‍ ബന്ദമില്ലാതെ തന്റെ കൈ പ്രയോഗം കൈഞ്ഞു ഉറങ്ങുന്ന കരി സുരാഗ്... അതും കൂടി കാണേണ്ടി വന്നപ്പോള്‍ അവന്റെ കലി ഇരട്ടി ആയി ഉറങ്ങി കിടക്കുന്ന സുരഗിന്നെ തന്തക്കു വിളിച്ചു തലയന്നകൊണ്ട് ആഞ്ഞടിച്ചു ഭാന്തന്‍, ലൈറ്റ് ഓഫ്‌ ചെയ്തു പിന്നേം കിടന്നു ദാ വീണ്ടും "ക്രോം കിരോം"അവന്‍ വീണ്ടും പുറത്തു പോയി... അങ്ങോട്ടും ഇങ്ങോട്ടും നടന്നു...... ഒരു രക്ഷയുമില്ല തവളകള്‍ വീണ്ടും ഭ്രാന്തനെ നോക്കി "ക്രോം കിരോം", അങ്ങെനെ പിറ്റേന്ന് രാവിലെ കോളേജ് ബസ്സു വന്നപ്പോള്‍  ഞങ്ങടെ കോളേജ് പൂന്തോട്ടത്തിന്റെ കുളതിന്നു ചുറ്റും നല്ല ആള്‍കൂട്ടം.. ഞാനും ചെന്ന് നോക്കി ദാ 25 ഓളം തവളകളുടെ ശവശരീരങ്ങള്‍ ആര്‍ക്കും ഒരു പിടിയും കിട്ടിയില്ല, കൊട്ടിയം ബിനീഷ് ഇങ്ങനെ നിഗമിച്ചു " ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചതവാം ... " പിന്നെ നമ്മടെ ബിജു കുട്ടന്‍ ഇങ്ങനെ പറഞ്ഞു " ഇന്നലെ നല്ല ഇടിയും മിന്നലും ഉണ്ടായിരുന്നു, ഇത് വൈദ്യുത ആഖാതം തന്നെ" കലി തീരാതെ പാഞ്ഞു വന്നു ഭ്രാന്തന്‍ അലറി... "ഞാനാ കൊന്നത് ഈ ചൊറി തവളകളെ....." ഞാന്‍  നിങ്ങളോട് ചോദിച്ചോട്ടെ   ഇത് പോലെ ഉള്ള ഒരു ജന്മത്തെ നമ്മള്‍ വേറെ എന്താ വിളിക്കുകാ  ഭ്രാന്തന്‍ എന്നല്ലാതെ? 

Tuesday, 6 September 2011

C++

അപ്പൊ അടുത്തത് ഒരു യാത്രയെ പറ്റി ആയിക്കോട്ടെ അല്ലെ? പരീക്ഷകളൊക്കെ കഴിഞ്ഞു അടുത്ത സെമെസ്റെര്‍ തുടങ്ങാന്‍ പോകുന്ന സമയം... എന്നും എല്ലാ പരീക്ഷകളും നന്നായെഴുതുന്ന കുറച്ചു പേര്‍ നമ്മടെ കൂടത്തില്‍ ഉണ്ടായിരുന്നു, പാറുവും ശിഫിനും ജൈസും അക്കുവും ബിനീഷും ഞമ്മളെ ഉബൈസം അങ്ങനെ വിരളിലെന്നാവുന്ന കുറച്ചുപേര്‍., എനിക്കൊക്കെ എന്ത് പരീക്ഷാ?.. അങ്ങനെ ഹോസ്റ്റല്‍ വിട്ടു പോവാനും തോന്നുനില്ല എന്നായി ഞങ്ങള്‍ക്ക്... ദാ നമ്മടെ നിര്‍മ്മലിനു പുതിയ ഒരു പ്ലാന്‍, Tour To GOA .... ആദ്യം അളിയന്‍  എന്നോടാ  ചോദിച്ചേ, ഞാന്‍ എല്ലാത്തിനും ശരി എന്നെ പറയാറുള്ളൂ... "ആര്‍ക്ക് വേണം നിന്റെ ശരി കാശ് ഉണ്ടോ മൈരേ?" എന്നായി.. നീ ഉണ്ടേ പിന്നെ എന്തിനാ എന്നിക്ക് കാശ് എന്നായി ഞാന്‍.. അവന്‍ ഒരു തീരുമാനമേടുതല്‍ എടുത്തതാ അങ്ങനെ നിര്‍മ്മല്‍ കുറേപേരെ ഫോണ്‍ വിളിക്കുന്നു തെറി വിളിക്കുന്നു... ഒരു മണിക്കൂറിനുള്ളില്‍ ടിക്കെടും ബുക്ക്‌ ചെയ്തു.. ഇതാണ് അവന്റെ ഒരു കുഴപ്പം(ഞാന്‍ എന്നോട് തന്നെ പറഞ്ഞു, വെറുതെ എന്തിനു ഈ തടിയെന്റെന്നു അടി വാങ്ങണം).  അങ്ങനെ മൂന്ന് നാള്‍ 30 മിനിറ്റ് പോലെ അടിച്ചു പൊളിച്ചു... പോവാത്ത ബീച്ച്കളില്ല, അടിക്കാതെ ബ്രാണ്ടുകളും, രണ്ടു ദിവസം ബൈക്ക് റയിഡ് ഗോവാ ഫെനി ..... എന്തിനു പറയാന്‍ മദ്യം ഹറാമായ അണ്ണന്‍ ഷിഫിന്‍ വരെ അടിച്ചു പൊളിച്ചു... ഹോട്ടല്‍ റൂം വേക്കേടു ചെയ്യോമ്പോ ഞാന്‍ പറഞ്ഞു  "ഓ.. റിട്ടേണ്‍ ടിക്കറ്റ്‌ എടുത്തില്ലേല്‍ രണ്ടു ദിവസ്സം കൂടെ നിക്കായിരുന്നു" അപ്പൊ നിര്‍മ്മല്‍: "മൈരേ നീ ഒക്കെ ഇപ്പൊ തന്നെ എന്നിക്ക് മൂവായിരത്തി മുന്നൂറ്റി...." അവന്‍ തുടങ്ങിയപ്പോലെക്കും ഞാന്‍ ബാഗെടുത്തു ഇറങ്ങി.. എന്തിനാ അവനെ കൊണ്ട് പലിശയും കൂട്ടിപ്പിക്കുന്നെ? അവന്‍ അങ്ങനെ ഒക്കെ പറയുമെങ്കിലും നമ്മടെ നിര്‍മ്മല്‍  കാശ് തിരിച്ചു ചോദിക്കാറില്ല കേട്ടോ..? അങ്ങനെ രാത്രി 10.30 മടഗോവ to തിരുവന്തപുരം ട്രെയിന്‍ വിസില്‍ അടിക്കുംബോലെക്കും ഞങ്ങള്‍ ട്രെയിനില്‍ കേറി.. നമ്മടെ പണച്ചാക്ക് ശിഫിനും ട്രിപില്‍ കള്ളുകുടി തുടങ്ങിയ കുട്ടിതടിയന്‍ തരുണും നല്ല ഷോപ്പിംഗ്‌ ഒക്കെ നടത്തി... നമ്മടെ ശിവപ്രസാദ് അവന്റെ അച്ഛന് ഒരു Scotch whisky വാങ്ങാനും മറന്നില്ല... അതോര്‍ത്താല്‍ ഇപ്പോളും ചിരിവരും Scotch വ്ഹിസ്കി അടിച്ചു അവന്റെ അച്ഛന്‍ രണ്ടാഴ്ച ഹോസ്പിടല്‍ അട്മിറ്റായിരുന്നു, എന്ത് ചെയ്യാന്‍ വല്ലപ്പോളും നാടന്‍ അടിക്കുന്ന ആളല്ലേ? അങ്ങനെ അനന്തപുരിയിലേക്കുള്ള യാത്ര തുടങ്ങി... ഞങ്ങള്‍ കുയന്മാരോക്കെ ആദ്യമേ നല്ല ഫോമില്‍ ആണ് കേറിയത്‌.. മാലിയുടെ അരയില്‍ ഒരു പൈയിന്ടു ബാകി ഉണ്ടായിരുന്നു ഞാനും അവനും ടാങ്ക് നിര്‍മ്മല്‍ അറിയാതെ അതങ്ങ് കേറ്റി.. അപ്പൊ അവനു ഒരു ഫില്‍റ്റര്‍ വലിക്കണം വലിക്കേം ചെയ്തു.. തൊട്ടടുത്ത്‌ ഒരു ഐറിഷ്കാരെനോട ലൈറ്റര്‍ വാങ്ങിയത്.. അങ്ങനെ ഞങ്ങള്‍ പുകചോണ്ടിരിക്കുമ്പോള്‍ TTR വന്നു.. അങ്ങേരെ കണ്ടപ്പോലെ ഞങ്ങള്‍ സിഗരറ്റു കളഞ്ഞു.. അപ്പൊ സായിപ്പ്  Why You guys are affraid of  him ? മാലിയുടെ മുഖത്ത് ചിരിമാത്രം മാലി സ്കൂട്ടായി  ഞാന്‍ അറിയാവുന്ന ഇംഗ്ലീഷ് ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെ പറഞ്ഞു... ഒടുവില്‍ മനസ്സിലായി സായിപ്പിന്റെ കൂടെ വേറെ 4 പേര്‍ ഉണ്ട് എന്ന്. 3 ഐറിഷ്  സുന്ദരികള്‍ ഉം ഒരു കോമഡി താരം കുട വയരനും.    എറണാകുളത്തേക്ക് പോകുകയാണ് അവര്‍ ** നമ്മടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍.... സായിപ്പ്  വീണ്ടും എന്നോട്: Can u do me a favor could you please help me to mark some good places of Kerala in our travel guide ? ഞാന്‍ പറഞ്ഞു "മൈ pleasure " ന്നു.. എനിക്കാണേല്‍ എറണാകുളം ഒരു പിടിയും ഇല്ല.. അങ്ങനെ ഞാന്‍ പൊയ് നമ്മടെ നിര്‍മ്മലിനെ കൂടു വിളിച്ചു...........

                                                               മണി രാത്രി 11.30 ആയിക്കാണും നടന്നു അവരുടെ ബര്തിന്റെ അടുതെതിയപ്പോ അവര്‍ എല്ലാരും കൂടെ സ്മാള്‍ അടിക്കുന്നു അങ്ങനെ ഞങ്ങക്കും കിട്ടി അവരുടെ വക ഡ്രിങ്ക്സ്... അപ്പോള്‍  അഹങ്കാരം  ഒട്ടും ഇല്ലാത്ത നമ്മുടെ നിര്‍മ്മല്‍ കുപ്പിയിലേക്ക്‌ നോക്കി സായിപ്പിനോട്‌: Why you guys drinking gin ? If you don't mind I Like to offer you vodka എന്നായി? അങ്ങനെ തരുണ്‍ ഹോസ്റ്റല്‍ പിള്ളേര്‍ക്ക് വാങ്ങിയ ഒരു ഫുള്‍FUEL ബോട്ടിലുമായി നിര്‍മ്മല്‍ എത്തി... അങ്ങനെ നിര്‍മ്മല്‍ ആയി താരം, ഞാന്‍ ഏതാണ്ട് ഔട്ട്‌ ആയി.. നിര്‍മ്മലിന്റെ തമാശക്ക്  സായിപ്പിന്റെ വക പൊട്ടി ചിരിയും ..അപ്പോള്‍ തന്നെ എനിക്ക് സായിപ്പിനോടുള്ള മതിപ്പ് മുഴുവനും  പോയി.. കുറച്ചു കഴിഞ്ഞപ്പോള്‍ സുന്ദരികള്‍ മൂന്നും gudnyt n Sweet dreams പറഞ്ഞു കിടക്കാന്‍ പോയപ്പോഴാണ്  എനിക്കിത്തിരി സന്തോഷം വന്നത്.... ഹാവു നിര്‍മ്മലിന്റെ  ഇംഗ്ലീഷ് ചളി  കേക്കണ്ടല്ലോ .. അവന്‍ എന്നിട്ടും നിര്‍ത്തിയില്ല ഇതിനിടെ ട്രെയിന്‍ TTR  ഉം ഒന്ന് ശ്രമിച്ചു നോക്കി അവന്റെ സംസാരം കുറക്കാന്‍... എവിടെ? അങ്ങേര്‍കും കിട്ടി ഒരു A _HOLE തെറി... അങ്ങനെ സ്റ്റേഷന്‍ കുറെ കഴിഞ്ഞു പൊയ്, കംപര്‍ത്മെന്റില്‍ അവിടെ മാത്രമേ ബഹളവും വെളിച്ചവും ഉള്ളൂ.. കുറച്ചു കൈഞ്ഞപ്പോ 2 പോലീസുകാര്‍ അത് വഴിപോയി പിന്നെ അടുത്ത സ്റ്റേഷന്‍ ആയപ്പോ വീണ്ടും വന്നു കൂടെ ഒരു ആറടി പൊക്കമുള്ള ഒരു സ്മാര്‍ട്ട്‌ ഓഫീസെരും, പുള്ളി യൂണിഫോമില്‍ അല്ല..  ഞങ്ങളോട് ടിക്കറ്റ്‌ ചോദിച്ചു, അങ്ങനെ ഞങ്ങള്‍ അവിടുന്ന് എഴുന്നേറ്റു ഞങ്ങടെ ബര്തിനെ ലക്‌ഷ്യം വച്ച് നടന്നു.. അപ്പോളേക്കും സായിപ്പന്മാര്‍ ഒന്നും അറിയാത്ത പോലെ  പുതപ്പിന്റെ അടിയിലായി ഞങ്ങടെ FULL ഉം.. പോനപോക്കില്‍ നിര്‍മ്മല്‍: മൈരേ പൂമക്കള്‍ ഊമ്ബിപിച്ചല്ലോ..? പാവം ഉറങ്ങികിടക്കുന്ന നമ്മടെ ടീംസിനെ എല്ലാം ഞാന്‍ തോണ്ടി വിളിച്ചു.. ഒരു താനും ഒരു റിയാക്ഷനും ഇല്ല എല്ലാം വാ തുറന്നിരിക്കുന്നു... ഒരു ശബ്ദം പോലും പുറത്തു വരുന്നില്ല... പാവം ഷിഫിന്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു കേട്ടോ? പിന്നെ ഓഫീസര്‍ കുറെ ഹിന്ദിയും ഇംഗ്ലീഷിലും കസറി.. എന്തോ ജയില്‍ എന്നൊക്കെ.. എന്നിട്ട് ഞങ്ങള്‍ രണ്ടു പേരോടും ബാഗ് തുറക്കാന്‍ പറഞ്ഞു.. എന്റെം നിര്‍മ്മലിന്റെം ബാഗില്‍ കുറെ പഴയ തുണികള്‍ മാത്രമേ ഉള്ളൂ.. പക്ഷെ ഞങ്ങള്‍ പെട്ടു, ഷിഫിനും തരുണും വാങ്ങിയ ൭ fullum അവിടെ നിരത്തി വച്ചു, ആള്കരൊക്കെ നോക്കുന്നു ഞങ്ങളെ.. അങ്ങനെ ഓഫീസര്‍: I am taking these guys to jail, and you guys can continue the journey .....  അതും പറഞ്ഞു ഉടുപ്പി സ്റ്റേഷനില്‍ ഞങ്ങളെ ഇറക്കി... ഫുള്‍ എല്ലാം അവര്‍ എന്റെ ബാഗിലിട്ടു.. അപ്പൊ നിര്‍മ്മലിന്റെ ആശ്വാസ വാക്കുകള്‍ അളിയാ നീ എന്റെ അഡ്രസ്‌ പറഞ്ഞാമതി എല്ലാം ഞാന്‍ ഏറ്റെടുക്കാം ഒരു പ്രശ്നവും വരില്ല... കൂടെ വന്ന പോലീസുകാരന്‍ ഹിന്ദിയില്‍ എന്നെ പേടിപിച്ചു അങ്ങേരു പറയുകയാ ഇങ്ങേര്‍ ആള് ഭയങ്കരനാ നേരെ കോര്‍ട്ടില്‍ കൊണ്ട് പോകും എന്നൊക്കെ... ഞാന്‍ മനസ്സില്‍ കരുതി "എല്ലാം കൈവിട്ടു ഇനി പിടി അഴിയില്‍ തന്നെ" അങ്ങനെ ഉടുപ്പി സ്റ്റേഷനില്‍ എത്തി ഓഫീസര്‍ ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു.. അപ്പൊ നിര്‍മ്മല്‍ "We are criminal we don't want to sit..എന്നിട്ട് എന്നോട് ഉച്ചത്തില്‍: This is why I hate India, only that foreigners drunk and we got caught by police  ... അങ്ങനെ കുറച്ചു നേരം നിര്‍മ്മലും ഓഫീസെരും കൂടി വലിയ ഒരു വാഗ്വാതം തന്നെ നടന്നു അങ്ങനെ ഒടുക്കം അങ്ങേരു ചോദിച്ചു..  You studying in a college, you are a student.. You don't have common sense? നിര്‍മ്മലിന്റെ മറുപടി ഇങ്ങനെ: Yeah I'm studying in college there I learned C++ programming, do you know what is C++ programming? എന്റെ വിധി അല്ലാതെന്തു പറയാന്‍.. ഒടുക്കം അങ്ങേര് FIR ഉം എഴുതിച്ചു .. വീട്ടില്‍ പോലും അറിയാതെ GOA ഇല പോയി പാതി വഴിയിലെ ഏതോ ഒരു പൊലിസ് സ്റ്റേഷനില്‍ അല്ലെ ഇപ്പൊ..  അങ്ങനെ കുറച്ചു കഴിഞ്ഞു ഓഫീസര്‍ , " ഡാ നിങ്ങടെ കൈയില്‍ എത്ര കാശുണ്ട് ?"..... ദൈവമേ ഇയാള്‍ക് മലയാളം അറിയാമായിരുന്നോ കണ്ടാല്‍ അസ്സല്‍ നോര്‍ത്ത് ഇന്ത്യന്‍ ലൂക്കാണ്‌.
നിര്‍മല്‍ കീശെ തപ്പി വളിച്ച ചിരിയോടെ '800 രൂപ കാണും' എന്ന് ... "നിന്റെ ഒക്കെ കൂടുകാരെ വിളിച്ചു കാശ് എത്തിക്കാന്‍ പറ 2000 ഫൈന്‍ അടച്ചു പൊക്കോ " അപ്പൊ ഞാന്‍ അറിയാതെ പറഞ്ഞു പോയി  : "അയ്യോ 2000 മോ? "ഇവന്റെ അഹങ്കാരത്തിന് രണ്ടു പേരേം ജയില്‍ലാണ് അടക്കേണ്ടത്.."  അങ്ങനെ നേരം പുലര്‍ന്നു.. ഞങ്ങടെ സ്വന്തം കൂടുകാര്‍ മംഗലാപുരം സ്റ്റേഷനില്‍ ഇറങ്ങി കാശുമായി തിരിച്ചു വന്നു........ പിന്നെയുള്ള യാത്ര അണ്‍സഹിക്കബള്‍ ആയിരുന്നു ജെനറല്‍ കംപര്‍ത്മെന്റില്‍ തിരുവന്തപുരം  വരെ......

Monday, 5 September 2011

റോങ്ങ് നമ്പര്‍....

"പ്രവീണ്‍ ചേട്ടന്‍" എല്ലാരും "തള്ള് " എന്നാ അങ്ങേരെ വിളിക്കാറ്... പക്ഷെ അങ്ങേരു നല്ല ഭാവനയും സ്നേഹവും ഉള്ള മനുഷ്യനാണ്, ഞാന്‍ അങ്ങെനെ പറഞ്ഞത് എന്താണെന്നോ അങ്ങേരുടെ കഥകളില്‍ നല്ല ഭാവനയുണ്ടാകും... നമ്മടെ ഹോസ്റ്റലില്‍ എല്ലാവരും അങ്ങേരെ നല്ല പോലെ മുതലാക്കിയിട്ടുണ്ട്.. പാവം പ്രവീണ്‍ ചേട്ടന്‍ ഇപ്പൊ ആരുണ്ടാവും അങ്ങേരുടെ കഥ കേള്‍ക്കാന്‍, ചിലപ്പോ അങ്ങേരുടെ ബാല്യ കാല സഖി ഡാടൂവിനെ കേട്ടിക്കനുമോ അങ്ങേരു? നിങ്ങള്‍ക്കെല്ലാം ഓര്‍മ്മയുണ്ടോ ഡാടൂവിനെ? പ്രവീണ്‍ ചേട്ടന്‍ ഹോസ്റ്റലില്‍ വാര്‍ഡന്‍ ആയി വന്നപ്പോളല്ലേ നമ്മള്‍ ഫ്ലഡ് ലൈറ്റ് ഷട്ട്ല്‍ കോര്ട്ടിടത്.... അതൊക്കെ ഒരു കാലം അനീഷ്‌ സര്‍ വരെ രാത്രി 2  വരെ ഷട്ട്ല്‍ കളിച്ചതൊക്കെ നിങ്ങള്‍ മറന്നോ? നമ്മടെ താരം കണിയാപുരം ഷംനാദ് ഉം ക്രിക്കെറ്റ് സ്റ്റാര്‍ രഞ്ജിത്തും ആയിരുന്നു പ്രവീണ്‍ ചേട്ടന്റെ റൂം മേറ്റ്സ്... അങ്ങേര്‍ക്കു എല്ലാരേയും ഭയങ്കര വിശ്വാസമായിരുന്നു... ഹോസ്റ്റല്‍ ഫോണ്‍ അങ്ങേരുടെ റൂമിലായിരുന്നു ISD കോള്‍ വരെ വിളിക്കാവുന്ന ഫോണിന്റെ ചാര്‍ജും നമ്മടെ സ്വന്തം  പ്രവീണ്‍ ചേട്ടനായിരുന്നു, അങ്ങേര് ഫോണ്‍ പൂട്ടിട്ടു താക്കോല്‍ ഫോണിന്റെ അടിയില്‍ വച്ചിട്ട് ഒരു രജിസ്റ്റര്‍ അടുത്ത് വച്ച് ഞങ്ങളോട് പറഞ്ഞു ഫോണ്‍ വിളിക്കുമ്പോ  രെജിസറെരില്‍ എഴുതി വിലിചൊലാന്‍... ഒരു കടലാസ് പേപ്പര്‍ പെട്ടിയും അടുത്ത് വെക്കുകയും ചെയ്തു കാശിടാന്‍ വേണ്ടി..... കണിയാപുരം ശംനാദിന്റെ കൂടുകാരികളെ ഓര്‍മ്മയില്ലേ? കണിയാപുരം ശാന്ത, തമ്പാനൂര്‍ കോമാള, മന്ജവിലാകം സൌമിനി അങ്ങനെ എത്രപേര്‍? അവനിതൊക്കെ ഒരു രസമായിരുന്നു, ആരെ നമ്പര് കിട്ടിയാലും ഷംനാദ് അഞ്ചു മിനുട്ട് കൊണ്ട് ആളെ വീഴ്ത്തും...   
                            എന്നെ ലൈബ്രറിയില്‍ ഇട്ടു ശ്യാം ഉം ഉണ്ണി മോഹനും കൂടി പട്ടിയെ പോലെ അടിച്ച ദിവസം.... ഞാന്‍ എന്റെ ജീവിതത്തില്‍ അത്രേം  വളിച്ചുനാറിയ വേറെ ദിവസം വേറെ കാണില്ല, അങ്ങനെ അന്ന് രാത്രി ഞങ്ങള്‍ എല്ലാവരും അവര്‍ക്ക് പണി കൊടുക്കാന്‍ തീരുമാനിച്ചു... നമ്മടെ സ്വന്തം പ്രവീണ്‍ ചേട്ടനും ഉണ്ട് പ്ലാനിംഗ് കമ്മിറ്റിയില്‍... മൂന്ന് കരിഓയില്‍ ഫുള്ളിനു ചുറ്റും ഇരുന്നു വന്‍ പ്ലാനിംഗ് തുടങ്ങി... പ്രവീണ്‍ ചേട്ടന്‍: "ഇത് നമ്മുടെ സ്വന്തം നിഖിലിന്റെ കേസ്സ് ആയതു കൊണ്ട് ഞാന്‍ പണികൊടുക്കാം... അരുമാനൂര്‍ അഭിലാഷിനെ ഞാന്‍ ഒന്ന് വിളിച്ചിട്ട് വരാം.... പ്രവീണ്‍ ചെട്ടനില്ലാത്ത ഫ്രണ്ട്സോ IM വിജയന്‍, ജോപോള്‍ അഞ്ചേരി, തില്ലേരി ഷാജി, ഓം പ്രകാശ്‌ ഇവരൊക്കെ പ്രവീണ്‍ ചേട്ടന്റെ മചൂസ് ആണല്ലോ? അങ്ങനെ പ്രവീണ്‍ ചേട്ടന്‍ താഴെ പോയി ഫോണ്‍ ചെയ്യാന്‍... ഞങ്ങള്‍ ശ്രദ്ധ വീണ്ടും കരിഓയില്‍ ഫുള്ളിലേക്കും പ്ലന്നിങ്ങിലും ആക്ക്കി..  അങ്ങനെ ഒരു അര മണിക്കൂര്‍ കൈഞ്ഞു വീണ്ടും പ്രവീണ്‍ ചേട്ടന്‍ ടരസ്സുല് വന്നു "ഡാ സൂരജെ അവന്‍മാരുടെ റൂട് പറഞ്ഞുതാ ബാകി അഭിലാഷു നോക്കികൊളും, നിങ്ങള്‍ വെറുതെ സസ്പെന്‍ഷന്‍ വങ്ങേണ്ട... അപ്പൊ ഞാന്‍ ചോദിച്ചു "ച്ചെ നിങ്ങള്‍ എന്തിനാ അവരെ ഒക്കെ വിളിക്കാന്‍ പോയെ".... അതും പറഞ്ഞു പ്രവീണേട്ടന്‍ ഒരു ചിരിയും ചിരിച്ചു താഴെ പോയി.. അങ്ങനെ നമ്മടെ മഡ അജീഷിനു ഒരാഗ്രഹം നമ്മള്‍ ഒന്ന് വിളിച്ചു നോക്കിയാലോ ഈ അരുമാനൂര്‍ അഭിലാഷിനെ ഒന്ന് വിളിച്ചാലോ എന്ന്... പ്രവീണ്‍ ചേട്ടന്‍ ഫോണ്‍ വിളിച്ചു കക്കൂസില്‍ പോയ തന്ജത്തിന്നു അജിഷ് ഫോണ്‍ എടുത്തു റീ ഡയല്‍ അടിച്ചു..... അവിടെ ഒരു പെണ്‍ ശബ്ദം.... തായോളീ പൊയ് കിടന്നു ഉറങ്ങടാ മൈരേ.. മഡ ഒന്നും അറിയാത്ത മട്ടില്‍ ഫോണ്‍ വച്ച് അവിടുന്ന് സ്കൂടായി..... (അടുത്ത മാസം ഫോണ്‍ ബില്ല് വന്നപ്പോ 12 ,000 .... അങ്ങനെ അങ്ങേരുടെ ഹോസ്റ്റല്‍ ചാര്‍ജും പോയി, രണ്ടു മാസത്തെ ശമ്പളവും )

 

Sunday, 4 September 2011

ഭക്തകുചേലന്‍

നമ്മളെല്ലാവരും മറന്നു പോയ ഒരാളുണ്ട് നമ്മടെ സ്വന്തം പൊക്കം വേറെ ആരുമല്ല നമ്മടെ മോഹനണ്ണന്റെ പുന്നാര മോന്‍ അരുണ്‍ മോഹനന്‍ എന്ന "മണ്ടന്‍"..... നമ്മുക്കാര്‍ക്കെങ്കിലും  മറക്കാന്‍ കഴിയോ അവന്ടെ ഭക്തി പൂര്‍ണ്ണമായ കോളേജ് ജീവിതം... മണ്ടനെ കുറിച്ച് ഓര്‍ക്കുമ്പോ എന്നിക്ക് ആദ്യം ഓര്‍മ്മ വരുന്നത് അവന്റെ പ്രാര്‍ത്ഥന തന്നെ ഞാന്‍ എപ്പളും കരുതും എന്റെ ഭാഷയില്‍ പറഞ്ഞാല്‍ "മാപ്പപേക്ഷ" ഇത്ര മാത്രം ദൈവത്തിനോട് മാപ്പ് പറയാന്‍ നമ്മടെ മണ്ടന്‍ വെറും പാവമല്ലേ എന്ന്...... അവനു എല്ലാ ദൈവങ്ങളോടും  പരാതി പറച്ചിലാണ്, മതത്തിനു അനുസരിച്ച് മനുഷ്യന്റെ ഭാഷയില്‍ കുരിശു വര, തൊട്ടു തലയില്‍ വെക്കല്‍, എന്തിനു പറയുന്ന്നു മുസ്ലീം പള്ളികണ്ടാ അവനരിഞ്ഞൂടാത്ത നിസ്കാരം വരെ അവന്‍ ചെയ്തു കളയും... കള്ള്കുടി  തുടങ്ങുമ്പോപോലും  കുളിച്ചു കുറിയൊക്കെ തൊട്ടു പ്രാര്‍ത്ഥന എന്നിട്ടേ ഉള്ളൂ അടി... ആ അപ്പൊ നമക്കു കാര്യത്തില്‍ കടക്കാം.... മണ്ടന്‍ മുടിയൊക്കെ നീട്ടി സ്ട്രൈറ്റ്‌ ചെയ്തു Mr. ആറിങ്ങള്‍ ആയി വിലസി നടന്ന കാലം... ഫ്രീകാകാന്‍ കാശു 2000 മുടക്കിയാലും ആരും ഒന്ന് നോക്കിപോകും ഇതെന്താ സാധനം എന്ന്? നമ്മടെ മഡ അജീഷ് സ്പ്ലെണ്ടെര്‍ ബൈക്ക് ഹോസ്റ്റലില്‍ കൊണ്ട് വന്നപ്പോ മണ്ടന്‍ ബൈക്ക് ഓടിക്കാന്‍ പഠിച്ചു.. അങ്ങനെ ഒരു ദിവസം ലോ വേസ്റ്റ് പാന്റും നല്ല മഞ്ഞ ടീ ഷര്‍ട്ടും ഒക്കെ ഇട്ടു ഒരു ഫെരാരി കേപ്പ് വെച്ച് മഡ അജിഷിന്റെ ബൈക്കില്‍ കോളേജ് ബസ്സും  കാത്തു മണ്ടന്‍ നിന്നു... നമ്മടെ ബ്ലാക്ക് ബെല്‍റ്റ്‌ ദീപക് ബാലാനും സുകു ബിനീഷും ആദ്യമേ അവിടെ ഉണ്ടായിരുന്നു.. ബലാന്‍: "അളിയാ നമ്മക്ക് ബൈക്ക് എടുത്തു ഒന്ന് പാലിയോടു വരെ പോയാലോ ഞാന്‍ എന്റെ സുസുക്കിയെടുക്കാം നീ ബാക്കില്‍ കേറ് ചെറിയ ഒരു ഷോ കാണിച്ചിട്ട് വരാം" ?
മണ്ടന്‍: പോടെ ഞാന്‍ നമ്മടെ സ്വന്തം വണ്ടിയില്‍ വരന്‍ നീ വിട്ടോ ബാലാ.. അങ്ങനെ രണ്ടു പേരും വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി നമ്മടെ സുകു: "മണ്ടാ ഞാനും വരാം അളിയോ" പോടെ പോടെ എന്ന് പറങ്ങു മണ്ടന്‍ ഫസ്റ്റ് ഗിയര്‍ ഇട്ടു... വളിച്ച ചിരിയോടെ സുകു: "എന്നാപ്പിനെ രണ്ടുപേരും പോയിട്ട് വാ.... ഞാനിവിടെ തന്നെ കാണും " അങ്ങനെ പാലിയോടു വളവില്‍ കോളേജ് ബസ്സും കാത്തു രണ്ടുപെരുന്‍ നിപ്പായി..
   ദാ വരുന്നു ഫസ്റ്റ് ബസ്സു ബ്ലാക്ക് ബെല്‍റ്റ്‌ ബലാന്‍ ഒരു സര്‍ക്കിള്‍ ഒക്കെ അടിച്ചു സുസുകി മൂളിച്ചു വിട്ടു... മണ്ടന്‍: അളിയാ ഇന്ന് അവള്‍ നിനക്ക് വീണത്‌ തന്നെ..... അങ്ങനെ മണ്ടനും വണ്ടി എടുത്തു ഡ്രൈവര്‍ ഷാജു അണ്ണന് കൈ ഒക്കെ കാണിച്ചു ബസ്സു ഓവര്‍ ടേക്ക് ചെയ്തു പൊയ്..... നിങ്ങക്ക് ഓര്‍മ്മയുണ്ടോ നമ്മടെ ചാമവലയിലെ കുരിശടി മണ്ടന്‍ ആ വളവിലെത്തി.. ദാ കുരിശില്‍ നിന്നും ഈശോ മണ്ടനെ നോക്കുന്നു മണ്ടന്‍ പതിവുതെറ്റിച്ചില്ല കുരിശു വരയ്ക്കാന്‍ തുടങ്ങി വലത്തേ കൈവിട്ടു വരയ്ക്കാന്‍ തുടങ്ങിയപ്പോളാണ് ഫെരാരി കേപ്പ് തലയില്‍ ഉള്ള കാര്യം ഓര്‍ത്തെ.. കേപ്പ് എടുക്കാന്‍ കൈവിടട്ടതും ദാ വണ്ടി എശോനേം നോക്കി കുരിശിനു നേരെ പോയി.... ഡ്രൈവര്‍ ഷാജു അണ്ണന്‍ ബസ്സു സൈഡ് ആക്കി... മണ്ടന്റെ പാന്റ് ശരിക്കും ലോ വേസ്റ്റ് ആയി.... മണ്ടന്‍ വിടുമോ? ഫെരാരി കേപ്പ്ഒന്ന് കൂടെ ശരിയാക്കി  തലേല്‍ വച്ച് വണ്ടി പിന്നേം ഫസ്റ്റ് ഗിയറില്‍ ഇട്ടു........



ആരൊക്കെ കഴിച്ചു ആ ലഡ്ഡു സത്യം പറ?

നമ്മള്‍ എന്ന്നും അഹങ്കരിചില്ലേ നമ്മടെ ജൂനിയെര്ഴ്സിനെ പറ്റി.... നമ്മടെ കൊച്ചുഅരുണ്‍മോഹനും, വളി വീരന്‍ സജിനും, സ്പ്രിംഗ് ഹെയര്‍ മാക്സിവിന്‍, മഡ അജീഷ് എല്ലാരും നമക്ക് സ്വന്തം അനിയന്മാരെ പോലെ ആയിരുന്നില്ലേ...? എന്നാലിതാ അവര്‍ എന്നോട് പണ്ട് നമക്ക് ലഡ്ഡു വാങ്ങിച്ചു തന്ന കഥ പറഞ്ഞു...... നമ്മടെ സ്വന്തം ജോണ്‍ അണ്ണന്റെ കടയില്‍ നിന്ന് ലഡ്ഡു വാങ്ങിയ കഥ. ദൈവത്തിന്നു നന്ദി ഭാഗ്യതിന്നു ഞാന്‍ ആ ലഡ്ഡു കഴിച്ചിട്ടില്ല... നമ്മടെ കുഞ്ചനും  സുഗുവും ഉണ്ണി യേശുവും ആണ് മേജര്‍ പാര്‍ട്ടും കഴിച്ചത് എന്നാ അറിഞ്ഞേ... നമ്മടെ അനോയന്മാര്‍ ഹോസ്റ്റലില്‍ വന്ന സമയം, ചാക്ക കുഞ്ചന്‍ ന്റെയും ലാമയുടെയും പുളപ്പന്‍ വെറുപ്പിക്കുന്ന റാഗ്ഗിംഗ്.. കുഞ്ചനും ലാമയും റൂമില്‍ കേറുമ്പോ അല്ഫോന്സും പുഷ്പരും കൂടെ ലഡ്ഡു കൈക്കുന്നു.. ലാമ: ഡാ പുല്ലെന്മാരെ എന്തരാന് കൈക്കുന്നെ? അല്‍ഫോന്‍സ്‌: ചേട്ടാ ഇത് ലഡ്ഡു ഇവന്‍ വീടീന്നു കൊണ്ടുവന്നതാ. കുഞ്ചന്‍ : നീ യൊക്കെ സീനിയെര്ഴ്സിനു തരാതെ ലഡ്ഡു കൈക്ക്മോഡാ.. പുഷ്പര്‍: കുഞ്ചന്‍ ചേട്ടാ രണ്ടെന്നെ ഉണ്ടായിരുന്നുള്ളൂ അതാ, ഞാന്‍ അടുത്ത പ്രാവശ്യം കൊണ്ട് വരുമ്പോ തരാം. കുഞ്ചന്‍: മൈരേ ആരാട കുഞ്ചന്‍ ചേട്ടാന്നു വിളിച്ചാ മതി... ലാമ ചിരി അടക്കിപ്പിടിച്ചു പറഞ്ഞു.. മക്കള്‍ എല്ലാരും പോയി ജോണ്‍ അണ്ണന്റെ കാടെ പൊയ് ഒരു വലിയ പാക്കറ്റ് ലഡ്ഡു വാങ്ങിയിട്ട് വാ ഞങ്ങള്‍ അണ്ണന്‍മ്മാരും കഴിക്കട്ടെ.. അങ്ങനെ നമ്മടെ അനിയന്മാരു പിരുവ് തുടങ്ങി.... നമ്മടെ കൊച്ചുഅരുണ്‍മോഹനും പുഷ്പരും മഡ അജീഷും  കൂടെ ലഡ്ഡു വാങ്ങാന്‍ പോയി. തിരിച്ചു വരുമ്പോ കൊച്ചുഅരുണ്‍മോഹന്‍: അളിയാ നമ്മക്ക് ഇവന്‍മാര്‍ക്ക് പണി കൊടുക്കണം...വല്ല വിം പൌടെരിട്ടു വയറു കലക്കിയാലോ ? വിം എവടെ കിട്ടാനാ ...? അങ്ങനെ രണ്ടു പേരും ലഡ്ഡുവും വാങ്ങി കോളേജില്‍ കേറി അജീഷ് ലട്ടുവും വാങ്ങി നേരെ ലേഡീസ് ബാത്‌റൂമില്‍ കേറി കൂടെ കൊച്ചുഅരുണ്‍മോഹനും പുഷ്പരും 3 ഓരോ ലഡ്ഡു പള്ളയില്‍ കേറ്റി... അവന്മാര്‍ ബാത്രൂമിലെ ഓരോ ബക്കറ്റും തപ്പി... മഡ അജീഷ് സ്ടയ്ഫ്രീ നാപ്കിന്‍ ഉള്ള ഒരു ബക്കെറ്റ് പുറത്തെടുത്തു ലഡ്ഡു പാക്കറ്റ് തുറന്നു ബക്കറ്റിലിട്ടു നല്ലപോലെ കുലുക്കി കൊച്ചുഅരുണ്‍മോഹനും പുഷ്പരും നല്ല കാര്‍ക്കി തുപ്പി... അങ്ങനെ ലഡ്ഡു വീണ്ടും പാക്കറ്റില്‍ ആകി ഹോസ്റ്റലില്‍ കൊണ്ട് പൊയ്..... ഹോസ്റ്റലില്‍ കേറുന്ന വഴി ദാ നമ്മടെ ബിജു അണ്ണന്‍ പത്രം വായിച്ചുകൊണ്ട് വരാന്തയിലിരിക്കുന്നു.. ലഡ്ഡു പാക്കറ്റ് കണ്ടു ബിജുവിന്നു എന്റെന്നില്ലാത്ത സന്തോഷം... ബിജുവും കൊല്ലം കാരനാനല്ലോ.. ലഡ്ഡു വാങ്ങിക്കാനുള്ള മോഹത്തില്‍ ഡാ നിങ്ങള്‍ ഈ ആഴ്ച നാട്ടില്‍ പോയില്ലേ? ഇല്ല ചേട്ടാന്നു അജ്ജീഷ്... ബിജു വീണ്ടും: ലഡ്ഡു നമ്മടെ കൊല്ലതൂന്നു വാങ്ങിയതാ? അജീഷ് : അല്ല ജോണ്‍ അന്നെന്റെ കടയില്‍ നിന്ന് ലാമ ചേട്ടന്‍ പറഞ്ഞിട്ട് വാങ്ങിയതാ... ബിജു: അവന്മാര്‍ വല്ല പ്രശ്നവും ഉണ്ടാകിയോ? എന്തുന്ടെലും എന്നോട് പറയണം കേട്ടോ? ഒന്നുകില്ലേല്‍ നമ്മള്‍ ഒരു നാടുകാരല്ലേ. നീ ഒരു ലഡ്ഡു ഇങ്ങു തന്നെ എന്ന് പറഞ്ഞു പാക്കറ്റില്‍ കൈയിട്ടു 3 എട്ട് കൈയ്യിലാക്കി... ദാ വരുന്നു മോളീല്‍ നിന്നും സുഗു കുഞ്ചന്‍ ലാമ.... പിന്നെ ലഡ്ഡുവിന്റെ പോടീ പോലും അവിടെ കണ്ടില്ല..... ആരൊക്കെ കഴിച്ചു ആ ലഡ്ഡു സത്യം പറ?

Saturday, 3 September 2011

ജയ്‌ ഹനുമാന്‍.......

അങ്ങനെ കരിക്കരതല സുഗുണന്‍ അണ്ണന്ടെ 'ഹനുമാന്‍ ജിം" മേരീ മാതാ കോളേജില്‍ ഹിറ്റായി.... നമ്മടെ ഹോസ്റ്റലില്‍ നിന്നെ ഭയങ്കര അഡ്മിഷന്‍. ഞാന്‍ ഒരുപാട് ആലോചിച്ചു ഇതെങ്ങനെ ജിമ്മിന്നു ഹനുമാന്‍ എന്ന് പേര് വെചൂന്നു? പിന്നെ ഞാന്‍ പോയ ആദ്യത്തെ ദിവസം സംഗതി പിടികിട്ടി ഇങ്ങേരു കട്ട ഹനുമാന്‍ ഭക്തനാണ് നമ്മടെ സുഗുണന്‍ ചേട്ടന്‍ ആദ്യം ഹനുമാന്‍ന്റെ ഫോട്ടോ നോക്കി പ്രാര്‍ത്ഥിക്കേണം... അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാം. നമ്മടെ മുരുക്കുംപുഴ മെട്രോ സിറ്റിലെ Bullu നിര്‍മ്മല്‍ ആണ് താരം.... എല്ലാര്ക്കും ഓര്‍മ്മയുണ്ടോ Bullu നമ്മടെ ലാല്‍ അന്നനെപ്പോലെ ഭയങ്കര മായി സ്ട്രെച് ചെയ്യും... 100/110 കിലോ തറയില്‍ പ്രതിഷ്ടിക്കാന്‍ അവനു 3 ഓ 4 ഓ സെക്കന്റ്‌ മതി അവനാര മോന്‍ നമ്മടെ കില്ലാടി ബിജു പൌലിന്റെ വിത്തല്ലേ ? അങ്ങനെ കല്ലിപ്പെര്സ് ടീംസ് ശ്യാമും ശശിയും സുരജ് ഉം നിര്‍മ്മലും ചേര്‍ന്ന് 'ഹനുമാന്‍ ജിം" ലേക്ക് പൊയ്... കരിക്കരതല സുഗുണഅണ്ണന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു, വേറെ ആരോ 4 പേരോടും exercise തുട്ങ്ങിക്കോളം പറഞ്ഞു. പിന്നെ ഒരു പത്തു മിനിറ്റ് ശശി അണ്ണന്‍ പഴയ ഡാന്‍സ് സ്റെപ്പുഉം ശ്യാം ഉം സൂരജ് ഉം ഓട്ടവും ചട്ടവും തുടങ്ങി. അങ്ങനെ 15 മിനിറ്റ് കൈഞ്ഞു സുഗുണഅണ്ണന്‍ വന്നു ചോദിച്ചു നിങ്ങള്‍ എത്ര പെരന്നു ? ശ്യാം: ഞങ്ങള്‍ നാല് പേരുണ്ട് അണ്ണോ.... അതെങ്ങനെ നിങ്ങള്‍ 3 പെരെല്ലേ ഉഉളു എന്ന് സുഗുണഅണ്ണന്‍.... നോക്കി എപ്പോ ഒരാളെ കാണാനില്ല... ഡാ നിര്‍മ്മലേ... സൂരജ് വിളിച്ചു.... നിര്‍മ്മല്‍ : ഞാന്‍ ഇവടെ ഉണ്ട് മയിരെ ആരെങ്ങിലും ഒരു കൈതാടാ ഞാന്‍ ഒന്ന് ഇന്നീക്കെട്ടെ..... അവന്റെ അമ്മാവന്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുകൊടുത്ത മുക്കാല്‍ ട്രൌസറും കീറി ഡാ കിടക്കുന്നു നമ്മടെ മുരുക്കുംപുഴ കിടിലം നിര്‍മ്മല്‍ അവന്റെ മാസ്റ്റര്‍ പീസ് സ്ട്രെച് പോസിഷിനില്‍......

അള്ളാ ഞമ്മക്കൊന്നു കണിയാപുരം ടച് ചെയ്യാന്‍ പറ്റുമോ റബ്ബേ.......


ഞങ്ങടെ കോളേജില്‍ പാര്‍ട്ടിയോ പ്രശ്നങ്ങളോ ഇല്ലായിരുന്നു... പക്ഷെ കിടിലങ്ങള്‍ ഒരുപാട് പേരുണ്ടായിരുന്നു, കണിയാപുരം ഷംനാദ് , ആറ്റിങ്ങല്‍ ഉണ്ന്നിമോഹന്‍, പേട്ട സുരജ്‌, ക്വാറി ശ്യാം, പിന്നെ ജിം PD എന്ന ദിനു PD കണ്ട്രു വികാസ് ലിസ്റ്റ് അങ്ങനെ പോണു.... കോളേജ് ഹോസ്റ്റലില്‍ ജുനിയെര്സ് വന്നാല്‍ മാത്രമേ കണിയാപുരം ഷംനാദ് ഹോസ്റ്റലില്‍ വരാറുള്ളൂ... കൈയില്‍ ഒരു മെറ്റല്‍ വളയും കട്ടിമീശയുമുള്ള ഷംനാദ് ഇനെ കണ്ടാല്‍ ആരും ഒന്ന് പേടിക്കും പിന്നെ പുതിയ പിള്ളേരുടെ കാര്യം പറയണോ? ഷംനാദ് അവനുതന്നെ ഇട്ട ഒരു പേരുണ്ട് "ചാക്കോച്ചീ" ഞങ്ങള്‍ അവനെ അറിയാവുന്ന കൊണ്ട് അത് പരിഷ്കരിച്ചു "ചാക്കില്‍ കൂചി "യാക്കി..... പതിവ് പോലെ ജുനിയെര്സ് ഹോസ്റ്റലില്‍ സമയത്ത് ഷംനാദ് ഹോസ്റ്റലില്‍ എത്തി, ചെറിയ റാഗ്ഗിംഗ് triക്കുകള്‍ തുടങ്ങി..... അങ്ങനെ കൂടത്തില്‍ ഉള്ള ഒരു ജുനിയെരിന്റെ കൈയില്‍ ഒരു പത്തു രക്ഷാബനതന്‍ (രാഖി) കണ്ട ഷംനാദ് : "എന്താടാ ഇത്രേം സാധനം കൈയില്‍ കെട്ടിയെ ? നീ ഒരു പ്രോഫ്ഷനാല്‍കോഴ്സ് ചെയ്യുകയല്ലേ വേണേ ഒന്ന് കെട്ടിക്കോ അഴിക്കെട മൈരേ, ഇവടെ ഷോ കാണിക്കാനാണോ ? ഒരുത്തനും കണിയാപുരം ടച് ചെയ്യൂലാ".... അങ്ങനെ ഷംനാദ് റാഗ്ഗിംഗ് പരിപാടി തുടര്‍ന്നു. വൈകീട്ട് ഞാന്‍ കഴിക്കാന്‍ പോകുമ്പോ കുഞ്ചന്‍ ഉം ലാമയും എങ്ങോട്ടെന്നില്ലാതെ ഓടിതല്ലുന്നു... ഓടുന്ന ഓട്ടത്തില്‍ കുഞ്ചന്‍ "അളിയാ പൊന്നാടം അങ്ങോട്ട്‌ പോണ്ട മുട്ടന്‍ കലിപപാനവിടെ ".. അതും പറഞ്ഞു കുഞ്ചന്‍ സ്കൂട്ടായി. ലാമ : "ഡാ മണ്ടന് RSS കാര്‍ കാവാലത്ത് കൊടുത്തു..... " അങ്ങനെ ഡിന്നര്‍ കിച്ചു ഞാന്‍ ഹോസ്റ്റലില്‍ എത്തിയപ്പോ കാര്യം പിടികിട്ടി, റാഗ്ഗിംഗ് ആണ് പ്രശ്നം കളിപ്പറുകള്‍ എല്ലാം വട്ട മേശ സമ്മേളനം ആറ്റിങ്ങല്‍ ഉണ്ന്നിമോഹന്‍ RSS ജില്ലാ നേതാവിനെ ഒക്കെ വിളിച്ചു സോള്‍വ് ചെയ്യമന്നേറ്റു, എല്ലാരും പറയാറുണ്ട് അവന്‍ RSS ശാഖയിലെ കിടിലമാനെന്നു... ഷംനാദിനേ പരിസരത്തെ കാണാനില്ല പാവം നാലാമത്തെ നിലയിലെ വാട്ടര്‍ ടാങ്കില്‍ ഭക്ഷണം പോലും കൈക്കാതെ തലയില്‍ കൈയും വച്ച് അള്ളാനേം വിളിച്ചു ഇരിക്ക്‌യആണ് ... സമയം പോണില്ല ഹോസ്റ്റല്‍ മരണ വീടുപോലെ ആയി... ആരും മിണ്ടുന്നില്ല ആകെയുള്ള പ്രതീക്ഷ ഉണ്നിമോഹന്റെ കോണ്ടാക്റ്റ് ആണ്... ദാ വരുന്നു രണ്ടു ഓട്ടോ റിക്ഷയും ബ്യക്കുകളും തുരുതുരാന്നു... ഹോസ്റ്റല്‍ മൊത്തം നടുങ്ങി... അതില്‍ ഒരുത്തന്‍ അലറി ചോദിച്ചു ആരാടാ ഇവിടുത്തെ ഹോസ്റ്റല്‍ വാര്‍ടെന്‍ എവിടെടാ പൂ... മോന്‍ ഷംനാദ് ? ദാ ഒരുത്തന്‍ നമ്മടെ പ്രവീണ്‍ ചേട്ടനെ കൈയില്‍ തൂകിയെടുത്തു ജിം ദിനു പട് ന്റെ റൂം അടയുന്ന ശട്ടം ഞാന്‍ കേട്ടു... മുകളിലെ കതകുകള്‍ തുരു തുരാന് അടയുന്നു.. ഞാന്‍ തിരക്കി എവ്ടെടാ ഉണ്നിമോഹന്‍ ? അവര് പറഞ്ഞിട്ട് പോയി എല്ലാത്തിനേം വെട്ടും വെട്ടി കൊല്ലും എന്നൊക്കെ... ഓട്ടോ റിക്ഷയും ബ്യക്കുകളും തിരിച്ചു പോയി പക്ഷെ കിടിലങ്ങലെ ആരെയും കാണാനില്ല... ഞാന്‍ മുകളില്‍ കേറി നോക്കി ദാ ആറ്റിങ്ങല്‍ ഉണ്ന്നിമോഹന്‍ കക്കൂസില്‍ നിന്ന് ഇറങ്ങിവരുന്നു... ഉണ്ന്നിമോഹന്‍: നിഖിലെ യെന്താ ഒരു ബഹളം കേട്ടെ ഞാന്‍ കക്കൂസിലായിരുന്നു.. 4 കക്കൂസില്‍ നിന്ന് 30 പേര്‍ ഇറങ്ങി വരുന്നു... ഞാന്‍ ചോദിച്ചു ഉണ്ന്നിമോഹ നിന്റെ കൈയില്‍ രക്ഷാബനതന്‍ (രാഖി) എവിടുന്നി വന്നു? നോക്കുമ്പോ എല്ലാരും നല്ല കുറിയും കാവി മുണ്ടും ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുകയാ എന്താ ഇവടെ പ്രശ്നം....? ഒന്നും അറിയാതെ അള്ളാനേം വിളിച്ചുനമ്മടെ കിടിലം ചാക്കില്‍ കൂചി അവനോടു തന്നെ ചോദിക്കുകയ "അള്ളാ ഞമ്മക്കൊന്നു കണിയാപുരം ടച് ചെയ്യാന്‍ പറ്റുമോ റബ്ബേ?

എന്റെ കൈ ഒടിഞ്ഞേ.....

അന്ന് ഒരു വെള്ളിയാഴ്ച ഞാനും ലിറ്റോ തോമസ്സും അജീഷിന്റെ ഓട്ട സൈക്കിള്‍ il മന്നാകോണം ജിം ലേക്ക് പുരെപ്പെട്ടു, ഈ വക കാര്യതിനൊക്കെ പറ്റിയ ആളല്ലേ ലിറ്റോ കിക്ക് ബോക്ഷെര് ദീപക് ബാലാന്റെ ശിഷ്യന്‍ പിന്നെന്തു വേണം? നല്ല വെളുപ്പിനു ലിറ്റോ സൈക്കിള്‍ ചവിട്ടി ഞാന്‍ ബാകിലിരുന്നു.
നിങ്ങള്‍ക്കൊക്കെ ഓര്‍മ്മയുണ്ടോ കരിക്കെലെതല ഇലെ ഇറക്കം? വിജനമായ ആ റോഡിലൂടെ ഞങ്ങള്‍ യാത്ര തുടങ്ങി. സൈക്കിലിനണേല്‍ ബെല്ലും ഇല്ല ബ്രീകും എല്ലാ. ലിറ്റോ എന്നോട് പറഞ്ഞു "നിഖിലെട്ടോ ഇറക്കം ഇറങ്ങുമ്പോ കാലുവച് ചവിട്ടിക്കൊളന്‍" അങ്ങനെ ചെറിയ രണ്ടിരക്കം ഞങ്ങള്‍ സുഖമായി ഇറക്കി കയറ്റാന്‍ വരുമ്പോള്‍ ഇറങ്ങി സൈക്കിള്‍ തള്ളികൊടുക്കേം ചെയ്തു. അതാ വരുന്നു ഒരു കലിപ്പ് ഇറക്കം ഞാന്‍ നമ്മടെ വാളി കുഞ്ജ ന്റെ പച്ച സ്ലിപ്പേര്‍ ചെരുപ്പിട്ട് പട്ടണ പണി ഒക്കെ ന്നോക്കി എവിടെ, ചെരുപ്പ് ഒരിതെരിച്ചു രണ്ടു ഭാഗത്തായി സൈക്കിള്‍ ഹാന്‍ഡില്‍ തെക്ക് വടക്ക് പുളയുന്നു ലിറ്റോയും ഞാനും ആര്‍ത്തു വിളിച്ചു കന്നുപോലും കണ്ടൂടാതെ ഊഹം വെച്ച് പോണ നമ്മല്ലാ.... ഞാന്‍ റോഡില്‍ തെറിച്ചു വീണു ലിറ്റൊനെ കാണാന്‍ ഇല്ല. അങ്ങ് ൨൦ മീറ്റര്‍ തള്ളി ഒരു നിലവിളി നിഖിലെട്ടാന്നു ഞാന്‍ ഓടിച്ചെന്നു അടുത്തുപോയി നോക്കി, ഹാവ് സൈക്കിള്‍ കണ്ടു, ലിറ്റോ സൈക്കിള്‍ ന്റെ അടിയില്‍. സൈക്കിള്‍ പോക്കിയപ്പോ അവന്‍ വീണ്ടും നിലവിളിക്കുന്നു.
അവന്റെ കാലു റിമ്മില്‍ കുടുങ്ങി ഇരിക്കുന്നു. ദൂരത്തില്‍ നിന്നെ റബ്ബര്‍ ടാപിംഗ് ചെയ്യുന്ന ഒരന്ന്നന്‍ ഓടിവന്നു... "എന്തിരുപറ്റി? ലിറ്റോ: ഇനി ഇന്ത് പറ്റാന്‍ ? അങ്ങനെ അങ്ങേര ലിറ്റോ ന്റെ കാലു സൈക്കിള്‍ കംബിന്നു റിലീസ് ചെയ്തു. അടുത്തുള്ള ഒരു സര്‍വെരി കല്ലില്‍ നോക്കി അണ്ണന്‍ പിന്നേം " ആപ്പി ഭാഗ്യത്തിനാ രക്ഷപെട്ടേ തല കല്ലില്‍ തട്ടിയേല്‍ തീര്നുപോയേനെ!". അങ്ങനെ ലിറ്റോ പറഞ്ഞു എന്നി ജിം ഇല പോണ്ടാന്നു ഇനി ഒരു ഇറക്കം എങ്ങിയാല്‍ ജിം ഇല എത്താം ന്നു ഞാനും. അവന്റെ കൈയിലും കാലും നല്ല മുരിവുണ്ടായിരുന്നു തൊലി കുറെ പോയി. ജിം മാസ്റ്റര്‍ ഞങ്ങളെ കണ്ടു സന്തോഷതോറെ ട്രെയിനിംഗ് തുടങ്ങി. ലിറ്റോ ഒന്നും ചെയ്യത്തില്ല. ഞാന്‍ മരിച്ചടിച്ചു എന്താന്നറിയില്ല ജീവിതം തിരിച്ചു കിട്ടിയ പോലെ. അതും കൈഞ്ഞു സൈക്കിള്‍ പെറുക്കി ഹോസ്റ്റലില്‍ പോയി അവടെ വോളീബോള്‍ പ്രാക്ടീസ്. ഞാന്‍ അജീഷ് അറിയാതെ സൈക്കിള്‍ എടുത്തിടത്ത് വച്ച്... കളിച്ചു.... കൈയ്യില്‍ ചെറിയ ഒരു വേദന ഉണ്ടായിരുന്നു എനിക്ക്.. വോളീബോള്‍ കോര്‍ട്ടില്‍ തടിയന്‍ നിര്‍മല്‍ ആന്‍ഡ്‌ തേപ്പു രഞ്ജുവും തകര്‍ത്തടിക്കുന്നു. ഞാന്‍ വിടുമോ അങ്ങനെ തടിയന്‍ നിര്‍മല്‍ ലൈന് ബ്ലോകിട്ടു. രണ്ടാമത്തെ അടിയില്‍ എന്റെ കൈ ഓടിഞ്ഞൂ എന്നാ അവന്‍ ഇപ്പോളും കരുതുന്നെ പാവം നിര്‍മല്‍ അവന്‍ തന്നെ എന്നെ ഹോസ്പിറ്റലില്‍ കൊണ്ട് പോയി. ഉദ്ദേശം വേറെ ആണേലും
കാശുഅവനാ ചിലവാക്കിയത്.................