Tuesday 4 October 2011

                      നമ്മടെ കായംകുളം കൊച്ചുണ്ണി രഞ്ജു ഹോസ്റ്റലില്‍  വന്നതും എല്ലാവരുമായി പെട്ടെന്ന്  വല്ല്യ കൂട്ടായി... അവന്റെ കുറെ തമാശകളും പുളുകളും എല്ലാവരും ശരിക്കും ആസ്വദിച്ചു.. രഞ്ജു വന്നപ്പോ വേറെ ഒരാളും കൂടെ ഞങ്ങളുടെ ഹോസ്ടലിന്റെ ഭാഗമായി.. അത് വേറെ ആരുമല്ല നമ്മുടെ കഥാനായിക "ബ്ലെസി"..... ഹോസ്ടളിലെ എല്ലാരുടെയും മനസ്സില്‍ തൂവള്ള അണിഞ്ഞ മാലാഖയെ പോലെ, സാന്ത്വനമായി തലോടലായി അവള്‍ വന്നു രന്ജുവിന്റെ കൂടെ...........................(അവള്‍ ഒരു നേഴ്സ് ആയിരുന്നു)
             രിലയാന്‍സ് ഫോണില്‍ അങ്ങോട്ടും ഇങ്ങോട്ടും ഫ്രീ ആയിരുന്ന കാലം........
ഹോസ്റ്റല്‍ രിലയാന്‍സ്  ഫോണുകളില്‍ നിന്ന് എല്ലാം ബ്ലെസ്സിയുമായി എല്ലാരും സംസാരിച്ചു.. അവിടെ ജാതിയോ മതമോ ഇല്ല, സീനിയര്‍ ജൂനിയര്‍ ഇല്ല.. എല്ലാരും തുല്ല്യര്‍.. 

          പക്ഷെ നമ്മടെ മണ്ടന്‍ ബ്ലെസ്സിയുമായി വളരെ അടുത്ത് പോയി.........
കാരണം മണ്ടന് വേറെ കാര്യമായ പരിപാടികള്‍ ഒന്നും ഇല്ലായിരുന്നു... 
ഫുട്ബോള്‍ ബാട്മിന്റോന്‍, വോളിബോള്‍, ചെസ്സ്‌, കേരോം ഇതൊക്കെ അവനു അലര്‍ജിയായിരുന്നു.. ഫോണും അപ്പുറത്ത് ഒരു പെണ്ണിന്റെ കിളി നാദവും കിട്ടിയാല്‍ മണ്ടന്‍ 100 % ഹാപ്പി....  ഫോണില്‍ അവന്‍ മണ്ടന്‍ അല്ല രാഹുല്‍ ആണ് എല്ലാരോടും അവന്‍ അങ്ങനാ പറയാറ്....      പക്ഷെ ഞാനും ഉറപ്പിച്ചു പറയാം, നമ്മടെ കഥാനായിക "ബ്ലെസി യുടെ ശബ്ദം" അത് ആരും കേട്ടിരുന്നു പോവും, ഞാനും ഒരുപാടുനേരം സംസാരിച്ചിട്ടുണ്ട്...  ഞങ്ങടെ ഹോസ്ടളിലെ എല്ലാ കഥാപാത്രങ്ങളെയും അവയ്ക്ക് നന്നായറിയാം... മണ്ടന്റെ ഇഷ്ടങ്ങലായിരുന്നു ബ്ലെസ്സിയുടെ ഇഷ്ടങ്ങളും, ഓര്‍മയില്ലേ അവള്‍ എപ്പളും പാടുന്ന ആ പാട്ട്...

ഇള മഞ്ഞിന്‍ കുളിരുമായ് ഒരു കുയില്‍........ ഇതുവരെ നേരില്‍ കണ്ടില്ലയെങ്കിലും  മണ്ടനും ബ്ലെസ്സിയ്യും വല്ലാതെ അങ്ങ് അടുത്ത് പോയി.. എത്രയോ രാത്രികള്‍ അവര്‍ ഫോണില്‍ കൂടെ സല്ലപിച്ചു.. ഇതൊന്നും രഞ്ജു വിന്നു ഇഷ്ടമായില്ലെന്നാലും അവന്‍ ഒക്കെ സഹിച്ചു എല്ലാം നമ്മടെ പാവം മണ്ടന് വേണ്ടി... അത്രയ്ക്കായിരുന്നു ഞങ്ങളുടെ സ്നേഹം, സുഹൃത്തുക്കള്‍ക് വേണ്ടി എന്തും വിട്ടു കൊടുക്കും...
അപ്പൊ കഥയിലേക്ക് കടക്കാം... ഒരു ദിവസം മണ്ടന്‍ രഞ്ജുവിനോട് തുറന്നു സമ്മദിച്ചു അവന്റെ പുറത്തു പറയാതെ ഇഷ്ടം..
അവന്‍ രഞ്ജുവിനെകൂട്ടി അവളെ കാണാന്‍ പോവാന്‍ തീരുമാനിച്ചു... "അളിയാ നിന്റെ ഫുള്‍ ചെലവു ഞാന്‍ എടുത്തോളാം "
നമ്മള്‍ ആര് മറിയാതെ ഒരു ടൂര്‍ പോലെ നാളെ പോയിട്ട് തിരിച്ചു വരാം എന്നായി മണ്ടന്‍...  ചെലവു എന്ന് കേട്ടാല്‍ രഞ്ജു വിടുമോ... രഞ്ജു ഒരു കൂളിംഗ് ഗ്ലാസ്‌ എല്ലാം സങ്കടിപ്പിച്ചു തരുണിന്റെ റൂമില്‍ പോയി നല്ല ഫോറിന്‍ സ്പ്രയും ഫെയര്‍ ആന്‍ഡ്‌ ലോവേല്യും ഒക്കെ അടിച്ചു മാറ്റി ബാഗിനകതാക്കി.. രാവലെ ഹോസ്ടല്‍ ഇല്‍ നിന്നും രണ്ടു നടന്‍മാര്‍ ഒറ്റപ്പാലം ലക്ഷ്യ മാക്കി യാത്ര തുടങ്ങി.... മണ്ടന്‍ എപ്പോളും ഫോണില്‍ തന്നെ, ആകാംഷയോടെ ബ്ലെസ്സിയ്യും രാഹുലും, എന്തും വരുന്നെടുത്തു വെച്ച് കാണാം എന്ന് മനസ്സില്‍ ഓര്‍ത്തു രഞ്ജുവും... അവര്‍ സ്ലീപേര്‍ ടിക്കറ്റ്‌ എടുത്തു 7.30 ന്റെ പരശുരാം എക്ഷ്പ്രെസ്സില് യാത്ര തുടങ്ങി.. ട്രെയിന്‍ നല്ല വെഗേതില്‍ ഓടുന്നുണ്ടെങ്കിലും മണ്ടന്റെ മനസ്സ് പാളം തെറ്റി ചീറി പായുക ആയ്യിരുന്നു....


ഒടുക്കം അവര്‍ ഒറ്റപ്പാലത്ത് എത്തി.. സുന്ദരമായ ഭാരത പുഴയുടെ കരയില്‍ ട്രെയിന്‍ ഇറങ്ങി.. മണ്ടന്‍ ഒറ്റപ്പാലം എത്തിയ വിവരം ബ്ലെസ്സിയ്യോടു ഇതുവരെ അറിയിച്ചില്ല, അവള്‍ ഇപ്പളും കരുതുന്നത് രണ്ടു പേരും ബസ്സിനാണ്‌ വരുന്നതെന്നാണ്.. അവള്‍ ഹോസ്പിടല്‍ യുണിഫോം ഒക്കെ മാറി കളര്‍ ഫുള്ളായി ബസ്‌ സ്റ്റാന്‍ഡില്‍ എത്തിക്കാനും മണ്ടന്‍ ഒറ്റപ്പാലം സ്റ്റേഷനില്‍ നിന്ന് അവള്‍ കാത്തു നില്‍ക്കുന്ന സീന്‍ ആലോചിച്ചു കൊണ്ട് രഞ്ജു വിനോട് " അളിയാ ഞാന്‍ ഒറ്റയ്ക്ക് പോയി കണ്ടാലോ അവളെ ?" രഞ്ജു നല്ല വിഷമത്തോടെ " എല്ലാം നിന്റെ ഇഷ്ടം മച്ചൂ"... ഞാന്‍ ദൂരെ നിന്ന് നോക്കിക്കോളാം  എന്നായി രഞ്ജു ... മണ്ടന്‍ ഒടുക്കം സമ്മദിച്ചു... അങ്ങെനെ അവര്‍ ഒരു ഓട്ടോ പിടിച്ചു ഒറ്റപ്പാലം ബസ്സ്‌ സ്റ്റാന്‍ഡില്‍ പോയി.........

അവിടെ ബസ്സ്‌ സ്ടണ്ടിന്നു എതിര്‍വശം ഉള്ള ലക്കി ബെക്കെറി യുടെ മുന്നില്‍ മണ്ടന്‍ നിന്നു , രഞ്ജു കുറച്ചു ദൂരെ  മാറി "പാദരക്ഷ" ചെരുപ്പ്കട യുടെ മുന്നിലും.. മണ്ടന്റെ മനസ്സില്‍ തൂവള്ള അണിഞ്ഞ മാലാഖ തന്നെ ആണ് ബ്ലെസി...

മണ്ടന്‍ ഫോണ്‍ എടുത്തു ബ്ലെസ്സിയ്യെ ഫോണ്‍ വിളിച്ചു......................

ഇടറുന്ന ശബ്ദത്തില്‍ പറഞ്ഞു,  "ഞാന്‍ ലക്കി ബെക്കെറി യുടെ മുന്നില്‍ നിന്നെ കാത്തു നില്പുണ്ട്, രഞ്ഞുവിന്നു ഒരു ചമ്മല്‍ അത് കൊണ്ട് അവന്‍ ഇങ്ങോട്ട് വന്നില്ല, ഞാന്‍ റെഡ് ഷര്‍ട്ടും നീല ഷര്‍ട്ടും ആണ് ഇട്ടതു നീ നീല ചുരിദാര് ആണ് ഇട്ടതു എന്നല്ലേ പറഞ്ഞത്...?, നീ എവിടാ ഒന്ന് വേഗം വാ" അയ്യോ ഞാന്‍ ബസ്‌ സ്റ്റാന്‍ഡില്‍ മണിക്കൂറായി നിന്നെയും കാത്തു നില്‍ക്കുന്നു.. ഞാന്‍ ഇപ്പൊ ലക്കി ബെക്കെറി യുടെ അവിടെ വരാം..........

 ബ്ലെസി അതും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു... രഞ്ജു ക്ഷമകെട്ട് കാത്തിരിക്കുകയാണ് ബ്ലെസ്സിയ്യെ പാദരക്ഷ ചെരുപ്പ്കട യുടെ മുന്നില്‍.. അതാ ഒരു സുന്ദരി നീല ചുരിദാര്‍ ഇട്ടു റോഡ്‌ ക്രോസ് ചെയ്യുന്നു.... മണ്ടന് സന്തോഷം അടക്കാന്‍ കഴിയുന്നില്ല, അവള്‍ കൈ കാണിച്ചു മണ്ടനെ നോക്കി, മണ്ടന്‍ നാണത്തോടെ റോഡില്‍ ഒരു വട്ടന്‍ വരച്ചു അവന്റെ പുതിയ ഷൂ കൊണ്ട് .... രഞ്ജു സഹിക്കാന്‍ വയ്യാതെ ലക്കി ബെക്കെറിയുടെ അടുത്തേക്ക് നീങ്ങി.. പക്ഷെ അവള്‍ മണ്ടനെ അല്ലായിരുന്നു കൈ കാണിച്ചത്... ഒരു ചുള്ളന്‍ യമഹാ ബൈക്കില്‍ അവളെ പുറകിലിരുത്തി വണ്ടി മൂളിച്ചു പൊയീ..  രഞ്ജു വിനെ കണ്ട
മണ്ടന്‍ വളിച്ചു..... " ഡാ നീ ഒളിച്ചിരിക്കാം എന്ന് പറഞ്ഞിട്ട്? പിറകില്‍ നിന്ന് ഒരു കിളി ശബ്ദം "അപ്പൊ രാഹുല്‍ നുണ പറയും അല്ലെ"? രഞ്ജു ഇങ്ങോട്ട് വന്നില്ല എന്ന് പറഞ്ഞിട്ട്? രഞ്ഞുവും മണ്ടനും മുഖതോടു മുഖം നോക്കി ഇരുന്നു.... രഞ്ജുവിന്നു നല്ല സന്തോഷം ആയി, ഹാവു ഞാന്‍ രക്ഷപ്പെട്ടു എന്നായി.....

പിന്നെ ബ്ലെസി നമ്മടെ പുഷ്പരിന്റെ ബെസ്റ്റ് ഫ്രണ്ട് ആയി...........

ഇള മഞ്ഞിന്‍ കുളിരുമായൊരു കുയില്‍.......................


രാഹുല്‍ അന്ന് തന്നെ മാലാഖ യുടെ നമ്പര്‍ ഡിലീറ്റ് ചെയ്തു... അടുത്ത നമ്പര്‍ തപ്പി യാത്ര തുടങ്ങി..........

Monday 3 October 2011

HBO My hostel days...........: C++

HBO My hostel days...........: C++

അന്ന് ഞാനും രഞ്ജിത്തും പിന്നെ ശമീരും ചേര്‍ന്ന് നമ്മടെ പാലിയോടു ടീമിന്റെ കൂടെ ക്രിക്കറ്റ്‌ കളിയ്ക്കാന്‍ പോയി.. പതിവ് പോലെ രഞ്ജിത്തു നന്നായി കളിച്ചു ടീം ജയിച്ചു.. ശമീരും നന്നായി ബാറ്റ് ചെയ്തു ഞാന്‍ പതിവ് പോലെ 2 കടന്നില്ല. കളി കൈഞ്ഞു സുനിലന്നന്റെ വക ചെലെവ്.. അങ്ങനെ വെള്ളറട ബസ്സ്‌ സ്റ്റാന്‍ഡില്‍  നല്ല നാരങ്ങ സര്‍ബത്ത് കുടിക്കുമ്പോള്‍ അതാ നമ്മടെ കരി സുരാഗും ബിജു കുട്ടനും.. രഞ്ജിത്ത് രണ്ടു പേരെയും വിളിച്ചു ചെലെവ് ചെയ്തു.. ഈ രഞ്ജിത്ത് അങ്ങനായ കളി തൊട്ടാലും ജയിച്ചാലും നല്ല പോലെ ചെലെവ് ചെയ്യും... ഞാന്‍ രണ്ടു പേരോടും ചോതിച്ചു "അളിയന്മാരെങ്ങോട്ട നട്ടുച്ചയ്ക്ക് "? അപ്പൊ സുരാഗ് : "അളിയാ നമ്മടെ പനചിമൂട് വിലാസിനിയില്‍ പുതിയ പടം റിലീസാണ് നീ വരുന്നാ ? നല്ല ബിറ്റ് വേറെ ഇടും... സുരാഗ് നാട്ടില്‍ പോയ ഏതോ ഒരുത്തന്റെ കൈലിയും ഇട്ടു ഇറങ്ങിയതാ ( ഹഫീസിന്റെ കൈലി ആണെന്ന് തോനുന്നു) പതിവുപോലെ തോളില്‍ ഒരു തോര്‍ത്തും ഉണ്ട്...ബിറ്റ് പടത്തിനു പോകുമ്പോ അവന്റെ യുണിഫോം ആണ് അത്

അങ്ങനെ ഞാനും കൂടി അവരുടെ കൂടെ. 1 . 30 നു തുടങ്ങുന്ന പടതിന്നു 1 മണിക്ക് മുമ്പേ എത്തി.. അവിടെ കാര്യമായിട്ട് ആളൊന്നും ഇല്ല.. ലാലേട്ടന്റെ പടതിന്നു പോലും ഞാന്‍ ഇത്ര നേരത്തെ ഒരു തീയറെര്‍ ഇലും പോയിട്ടില്ല.

                  സുരാഗിനെ കണ്ടതും അവിടെ ഉള്ള ഒരു ഒന്നരകന്നന്‍ ഒരു ചിരി പാസാക്കിയിട്ടു ചോദിച്ചു.. "അപ്പീ രണ്ടാഴ്ച ആയല്ലോ ഇങ്ങോട്ടൊക്കെ വന്നിട്ട്?" അപ്പൊ സുരാഗ്: "എക്സാം ആയിരുന്നു അണ്ണോ..." സുരാഗ് അങ്ങേരെടുത്തു നിന്ന് ഒരു സാദു  ബീഡി വാങ്ങി പുകച്ചു.. അപ്പൊ എനിക്ക് കാര്യം പിടികിട്ടി അങ്ങേര് അവിടുത്തെ ജോലിക്കാരനാ.. സുരാഗ് ശംഭു അങ്ങേര്‍ക് കൊടുത്തിട്ട് ചോദിച്ചു.. "അണ്ണാ ഇന്നെങ്ങിലും വലിപ്പിക്കല്ലേ നല്ല ബിറ്റ് ഇടണം.., കൈഞ്ഞ പ്രാവിശ്യം ഇട്ട ബിറ്റ് ഇടല്ലേ...?"
അണ്ണന്‍ ചിരിയോടെ "പോലീസിനെ പേടിച്ചിട്ടാണ് അല്ലെങ്ങില്‍ ഞാന്‍ ഫുള്‍ ബിറ്റ് മാത്രം ഇടില്ലേ അപ്പീ"?      

ഓ.. അപ്പൊ ഇങ്ങേരാണോ തീയടെര്‍ ഓപ്പറേറ്റര്‍ ബിജു.. അപ്പൊ ബിജു :"ഇങ്ങേരു തന്നെ ആണ് എല്ലാം, ടിക്കറ്റ്‌ കൊടുക്കൊന്നതും റീല്‍ ഓട്ടുന്നതും എല്ലാം..

അങ്ങനെ ബിജു പറഞ്ഞത് ശരിയാണെന്ന്  മനസ്സിലായി.. ടിക്കറ്റ്‌ അങ്ങേരു തന്നെ തന്നു.. 10 രൂപ യെ ഉള്ളൂ ടിക്കെട്ടിന്നു, അത്യാവശ്യം ആളൊക്കെ വന്നു തുടങ്ങി...

ഞാന്‍ ഡോറിന്റെ അടുത്ത് ഒരു സീറ്റില്‍ ഇരുന്നു.. അപ്പൊ സുരാഗ്: " ഡാ മൈരേ അവിടെ ഇരുന്നാ വാണ്ണം അടിക്കാന്‍  പറ്റില്ല, കുറച്ചു കൈഞ്ഞാല്‍ നല്ല വെട്ടം അടിക്കും അവിടെ എന്ന്..." ഛെ ഇവന്മാര്‍ തീയറ്ററില്‍ ഇലും ..." ഞാന്‍ അവിടെ തന്നെ ഇരുന്നു.. മൊത്തം തീയറ്ററില്‍ കണ്നോടിച്ചപ്പോ അതാ തീയറ്ററില്‍ വലിയ ഒരു പാറ പിന്നെ കുറെ ചെടികളും.. ഇതാദ്യമായാണ് തീയടിരിന്റെ അകത്തു പാറ കാണുന്നത്.. അങ്ങനെ ബിജു ഞാന്‍ ഇരുന്ന റോ ഇന്റെ അങ്ങേ അറ്റം ഇരുന്നു സുരാഗിനെ കാന്നനെ  ഇല്ല... പടം തുടങ്ങി, നല്ല ബോറന്‍ അനുഭവം... സുരാഗിനെ ഞാന്‍ മൊബൈലില്‍ വിളിച്ചു നോക്കി  വിളിച്ചു നോക്കി ഹാവു അവന്‍ ആ മൂലയില്‍ ഇരിപ്പുണ്ട്.. ഇതെപ്പം കഴിയും എന്നായി എനിക്ക്.... വിശന്നിട്ടു വയ്യാതായി, അപ്പൊ പ്രതീക്ഷക്കു വക നല്‍കി ബിറ്റ് സ്റ്റാര്‍ട്ട്‌ ചെയ്തു.. ബിജു നല്ല ഒരു വിസിലും അടിച്ചു... ഞാന്‍ ഇരുന്ന റോ കുലുങ്ങി... ബിജു കൈ പ്രയോഗം തുടങ്ങി എന്ന് തോനുന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു... കുറച്ചു കൈജപ്പോള്‍ ഒരു വിസില്‍ ശബ്ദം കൂടി കേട്ട്... ഞാന്‍ നോക്കിയപ്പോ അതാ പോലീസ്... ഞാന്‍ ഇറങ്ങി ഓടി, പുറത്തു നിന്നും സുരാഗിനെ ഫോണില്‍ വിളിച്ചു, അവന്‍ ഓടുന്ന ഓട്ടത്തില്‍ അളിയാ വെള്ളറട ബസ്സ്‌ സ്റ്റാന്‍ഡില്‍ എത്തിക്കോ എന്നായി.. ബിജു ഉണ്ടോ എന്നാ ചോദ്യത്തിന്നു ആന്നു പറയേം ചെയ്തു... എന്റെ ഫോണിലെ ബാലന്‍സും തീര്‍ന്നു.. വെള്ളറട ബസ്സ്‌ സ്റ്റാന്‍ഡില്‍ ആരും ഇല്ല... കുറെ കാത്തു നിന്ന് മടുത്തപ്പോള്‍ ഞാന്‍ ഹോസ്റ്റലില്‍  പോയി .. അവിടെ എത്തിയപ്പോ സുരാഗ്  വളിച്ച ചിരിയുമായി എന്നെ നോക്കുന്നു കൈയില്‍ തുണ്ട് ബുക്കും ഉണ്ട്.... ഞാന്‍ ചോദിച്ചു'' ബിജു എവടെ?" ആ എനിയ്ക്ക് അറിയില്ല എന്നായി സുരാഗ്.. ഞാന്‍ കാന്റീനില്‍ പോയി ചോറ് കഴിച്ചു വന്നപ്പോള്‍ ഹോസ്റ്റലില്‍ ഭയങ്കര ബഹളം... ബിജു തിരിച്ചെത്തി, സുരാഗിനെ ബിജു റൂമില്‍ പൂടിയിട്ടു... പാവം ബിജു...

അവനെ പോലീസ് പിടിച്ചു.. സുരാഗ് ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തതിനാണ് അവനെ റൂമിലിട്ടു പൂട്ടിയത്..

Sunday 18 September 2011

എവനെ വേറെ എന്തിര് വിളിക്കാന്‍ ?

നമ്മടെ കോളേജിലെ ഒരു സുമുഖന്‍ ചെറുക്കന്‍ ഉണ്ടായിരുന്നു, ഇപ്പൊ കല്യാണം ഒക്കെ കൈഞ്ഞു ഭാര്യയോടൊപ്പം വിദേശത്താണ് താമസം.. അവന്റെ അച്ഛന്റെ പേര് പറഞ്ഞാല്‍ എല്ലാരും അറിയും.. കേരളത്തെ കിടുകിടാ വിറപ്പിച്ച പോലീസ് ഓഫീസര്‍ "ശിശുപാലന്‍ ഓഫ് കേരളാ പോലീസ്".... ഏതു പോലീസുകാരനും പറ്റും ഒരു  അബദ്ധം എന്നപോലെ  അങ്ങേര്‍ക് ജീവിതത്തില്‍ പറ്റിയ വല്ല്യ അബദ്ധം അതായിരുന്നു  "കിരണ്‍ ശിശുപാലന്‍". എല്ലാവരും അവനെ "ഭ്രാന്തന്‍" എന്നായിരുന്നു വിളിക്കാറ്,  ജുനിയെഴ്സ് ബഹുമാനനത്ത്തോടെ " ഭ്രാന്തന്‍ ചേട്ടാ " എന്നും വിളിക്കാറുണ്ടായിരുന്നു. ഞാന്‍ ആദ്യമായി ഭ്രാന്തനെ കണ്ടപ്പോള്‍ എനിക്ക് തോന്നി ഇവനെ എന്താ എല്ലാരും ഭ്രാന്തന്‍ന്നു വിളികുന്നെതെന്നു ? അപ്പൊ കാര്യത്തിലേക്ക് കടക്കാം  . കോളേജ് തുടങ്ങിയ സമയം , കോളേജ് ഹോസ്റ്റല്‍ പണിയാത്തത് കൊണ്ട്  ഞങ്ങളുടെ താമസം കോളേജിന്റെ താഴത്തെ നിലിയില്‍ ആയിരുന്നു. അതൊക്കെ ഒരു കാലം, തൊട്ടപ്പുറത്ത് കാന്റീന്‍ വല്ല്യ രണ്ടു കോമണ്‍ ബെട്രൂമില്‍ എല്ലാരും ഒരു കുടുംബം പോലെ , രാവിലെ കോളേജ് ബസ്സ്‌ വന്നിട്ടാണ് ഞങ്ങള്‍ എഴുന്നെക്കുന്നത് തന്നെ, തലയില്‍ തോര്‍തൊക്കെ കെട്ടി  ബ്രെഷിള്‍ പയിസ്ടുമായി രാവിലത്തെ പത്രവും വായിച്ചു ബസ്സും കാത്തിരിക്കുന്ന വരായിരുന്നു കൂടുതലും. ഈ ഹോസ്റ്റലില്‍ തന്റെ മകനെ ചേര്‍ക്കാന്‍ ശിശുപാലന്‍ സര്‍ വന്ന വരവ് നാട്ടുകാരും സുഹൃത്തുക്കളും പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്  *** റോയല്‍ ആയി പഴയ എന്‍ഫീല്‍ഡില്‍  മകനെയും കൂട്ടി യുണിഫോര്‍മില്‍ ആണത്രേ വന്നത് ***  അങ്ങനെ ഹോസ്റ്റലില്‍ നമ്മടെ ബ്രാന്തനും ഒരാളായി. ഭ്രാന്തനു   ഏറ്റവും വലിയ ശല്യം സുരാഗ് ആയിരുന്നു ഭ്രാന്തന്‍  വെണ്ണക്കല്ലില്‍ കൊത്തിയ ചരക്കാന്നു പറഞ്ഞു അവന്‍ ഉറങ്ങുമ്പോള്‍ ചില കലാ പരിപാടികള്‍ ഒക്കെ കാണിക്കാറുണ്ടായിരുന്നു നമ്മടെ കരി സുരാഗ്.    എന്തൊക്കെ പറഞ്ഞാലും അവന്‍ ഉറക്കത്തിന്റെ കാര്യത്തില്‍ വളരെ കൃത്യനിഷ്ട ഉള്ളവനാ. എങ്ങനെ ആയാലും 10 .30 ബെഡ് എത്തും, ഞാന്‍ ഇപ്പോളും ഓര്‍കാറുണ്ട് റബ്ബര്‍ കാട്ടിലെ ചീവീടിന്റെ ശബ്ദം അതൊക്കെ കേക്കാന്‍ ഞങ്ങള്‍ ഹോസ്റ്റല്‍ പയ്യന്മാര്‍ക്കെ ഭാഗ്യം കിട്ടിയിട്ടുള്ളൂ.. അങ്ങനെ കോളേജ് തുടങ്ങി ആദ്യത്തെ മഴയും പെയിതപ്പോള്‍ ചീവിടിന്നു കൂട്ടായി കുറെ തവളകളും എത്തി ഞങ്ങളുടെ മേരി  മാത കോളേജില്‍... രാത്രി ആയാല്‍ വല്ല്യ ഒരു കച്ചേരി തന്നെ കാര്യം ഗ്രൌണ്ട് ഫ്ലോറിന്റെ തൊട്ടടുത് ഒരു കുളമുണ്ട് ഞങ്ങടെ കോളേജ് ചെയര്‍മാന്റെ പൂന്തോട്ടത്തിന്റെ കുളം .. ഞങ്ങള്‍ എല്ലാം മൂത്ര മൊഴിക്കുന്നത് ആ കുളത്തിലായിരുന്നു.... അവിടെ വന്ന പുതിയ അവകാശികള്‍ കാരണം ഉറക്കം വരുന്നില്ല ഭ്രാന്തന്നു.... ഭ്രാന്തന്‍  കുറെ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി... പുറത്തു നിന്നും "ക്രോം കിരോം" ശബ്ദം.. ലൈറ്റ് ഇട്ടുനോക്കി ദാ തൊട്ടടുത്ത്‌ നൂല്‍ ബന്ദമില്ലാതെ തന്റെ കൈ പ്രയോഗം കൈഞ്ഞു ഉറങ്ങുന്ന കരി സുരാഗ്... അതും കൂടി കാണേണ്ടി വന്നപ്പോള്‍ അവന്റെ കലി ഇരട്ടി ആയി ഉറങ്ങി കിടക്കുന്ന സുരഗിന്നെ തന്തക്കു വിളിച്ചു തലയന്നകൊണ്ട് ആഞ്ഞടിച്ചു ഭാന്തന്‍, ലൈറ്റ് ഓഫ്‌ ചെയ്തു പിന്നേം കിടന്നു ദാ വീണ്ടും "ക്രോം കിരോം"അവന്‍ വീണ്ടും പുറത്തു പോയി... അങ്ങോട്ടും ഇങ്ങോട്ടും നടന്നു...... ഒരു രക്ഷയുമില്ല തവളകള്‍ വീണ്ടും ഭ്രാന്തനെ നോക്കി "ക്രോം കിരോം", അങ്ങെനെ പിറ്റേന്ന് രാവിലെ കോളേജ് ബസ്സു വന്നപ്പോള്‍  ഞങ്ങടെ കോളേജ് പൂന്തോട്ടത്തിന്റെ കുളതിന്നു ചുറ്റും നല്ല ആള്‍കൂട്ടം.. ഞാനും ചെന്ന് നോക്കി ദാ 25 ഓളം തവളകളുടെ ശവശരീരങ്ങള്‍ ആര്‍ക്കും ഒരു പിടിയും കിട്ടിയില്ല, കൊട്ടിയം ബിനീഷ് ഇങ്ങനെ നിഗമിച്ചു " ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചതവാം ... " പിന്നെ നമ്മടെ ബിജു കുട്ടന്‍ ഇങ്ങനെ പറഞ്ഞു " ഇന്നലെ നല്ല ഇടിയും മിന്നലും ഉണ്ടായിരുന്നു, ഇത് വൈദ്യുത ആഖാതം തന്നെ" കലി തീരാതെ പാഞ്ഞു വന്നു ഭ്രാന്തന്‍ അലറി... "ഞാനാ കൊന്നത് ഈ ചൊറി തവളകളെ....." ഞാന്‍  നിങ്ങളോട് ചോദിച്ചോട്ടെ   ഇത് പോലെ ഉള്ള ഒരു ജന്മത്തെ നമ്മള്‍ വേറെ എന്താ വിളിക്കുകാ  ഭ്രാന്തന്‍ എന്നല്ലാതെ? 

Tuesday 6 September 2011

C++

അപ്പൊ അടുത്തത് ഒരു യാത്രയെ പറ്റി ആയിക്കോട്ടെ അല്ലെ? പരീക്ഷകളൊക്കെ കഴിഞ്ഞു അടുത്ത സെമെസ്റെര്‍ തുടങ്ങാന്‍ പോകുന്ന സമയം... എന്നും എല്ലാ പരീക്ഷകളും നന്നായെഴുതുന്ന കുറച്ചു പേര്‍ നമ്മടെ കൂടത്തില്‍ ഉണ്ടായിരുന്നു, പാറുവും ശിഫിനും ജൈസും അക്കുവും ബിനീഷും ഞമ്മളെ ഉബൈസം അങ്ങനെ വിരളിലെന്നാവുന്ന കുറച്ചുപേര്‍., എനിക്കൊക്കെ എന്ത് പരീക്ഷാ?.. അങ്ങനെ ഹോസ്റ്റല്‍ വിട്ടു പോവാനും തോന്നുനില്ല എന്നായി ഞങ്ങള്‍ക്ക്... ദാ നമ്മടെ നിര്‍മ്മലിനു പുതിയ ഒരു പ്ലാന്‍, Tour To GOA .... ആദ്യം അളിയന്‍  എന്നോടാ  ചോദിച്ചേ, ഞാന്‍ എല്ലാത്തിനും ശരി എന്നെ പറയാറുള്ളൂ... "ആര്‍ക്ക് വേണം നിന്റെ ശരി കാശ് ഉണ്ടോ മൈരേ?" എന്നായി.. നീ ഉണ്ടേ പിന്നെ എന്തിനാ എന്നിക്ക് കാശ് എന്നായി ഞാന്‍.. അവന്‍ ഒരു തീരുമാനമേടുതല്‍ എടുത്തതാ അങ്ങനെ നിര്‍മ്മല്‍ കുറേപേരെ ഫോണ്‍ വിളിക്കുന്നു തെറി വിളിക്കുന്നു... ഒരു മണിക്കൂറിനുള്ളില്‍ ടിക്കെടും ബുക്ക്‌ ചെയ്തു.. ഇതാണ് അവന്റെ ഒരു കുഴപ്പം(ഞാന്‍ എന്നോട് തന്നെ പറഞ്ഞു, വെറുതെ എന്തിനു ഈ തടിയെന്റെന്നു അടി വാങ്ങണം).  അങ്ങനെ മൂന്ന് നാള്‍ 30 മിനിറ്റ് പോലെ അടിച്ചു പൊളിച്ചു... പോവാത്ത ബീച്ച്കളില്ല, അടിക്കാതെ ബ്രാണ്ടുകളും, രണ്ടു ദിവസം ബൈക്ക് റയിഡ് ഗോവാ ഫെനി ..... എന്തിനു പറയാന്‍ മദ്യം ഹറാമായ അണ്ണന്‍ ഷിഫിന്‍ വരെ അടിച്ചു പൊളിച്ചു... ഹോട്ടല്‍ റൂം വേക്കേടു ചെയ്യോമ്പോ ഞാന്‍ പറഞ്ഞു  "ഓ.. റിട്ടേണ്‍ ടിക്കറ്റ്‌ എടുത്തില്ലേല്‍ രണ്ടു ദിവസ്സം കൂടെ നിക്കായിരുന്നു" അപ്പൊ നിര്‍മ്മല്‍: "മൈരേ നീ ഒക്കെ ഇപ്പൊ തന്നെ എന്നിക്ക് മൂവായിരത്തി മുന്നൂറ്റി...." അവന്‍ തുടങ്ങിയപ്പോലെക്കും ഞാന്‍ ബാഗെടുത്തു ഇറങ്ങി.. എന്തിനാ അവനെ കൊണ്ട് പലിശയും കൂട്ടിപ്പിക്കുന്നെ? അവന്‍ അങ്ങനെ ഒക്കെ പറയുമെങ്കിലും നമ്മടെ നിര്‍മ്മല്‍  കാശ് തിരിച്ചു ചോദിക്കാറില്ല കേട്ടോ..? അങ്ങനെ രാത്രി 10.30 മടഗോവ to തിരുവന്തപുരം ട്രെയിന്‍ വിസില്‍ അടിക്കുംബോലെക്കും ഞങ്ങള്‍ ട്രെയിനില്‍ കേറി.. നമ്മടെ പണച്ചാക്ക് ശിഫിനും ട്രിപില്‍ കള്ളുകുടി തുടങ്ങിയ കുട്ടിതടിയന്‍ തരുണും നല്ല ഷോപ്പിംഗ്‌ ഒക്കെ നടത്തി... നമ്മടെ ശിവപ്രസാദ് അവന്റെ അച്ഛന് ഒരു Scotch whisky വാങ്ങാനും മറന്നില്ല... അതോര്‍ത്താല്‍ ഇപ്പോളും ചിരിവരും Scotch വ്ഹിസ്കി അടിച്ചു അവന്റെ അച്ഛന്‍ രണ്ടാഴ്ച ഹോസ്പിടല്‍ അട്മിറ്റായിരുന്നു, എന്ത് ചെയ്യാന്‍ വല്ലപ്പോളും നാടന്‍ അടിക്കുന്ന ആളല്ലേ? അങ്ങനെ അനന്തപുരിയിലേക്കുള്ള യാത്ര തുടങ്ങി... ഞങ്ങള്‍ കുയന്മാരോക്കെ ആദ്യമേ നല്ല ഫോമില്‍ ആണ് കേറിയത്‌.. മാലിയുടെ അരയില്‍ ഒരു പൈയിന്ടു ബാകി ഉണ്ടായിരുന്നു ഞാനും അവനും ടാങ്ക് നിര്‍മ്മല്‍ അറിയാതെ അതങ്ങ് കേറ്റി.. അപ്പൊ അവനു ഒരു ഫില്‍റ്റര്‍ വലിക്കണം വലിക്കേം ചെയ്തു.. തൊട്ടടുത്ത്‌ ഒരു ഐറിഷ്കാരെനോട ലൈറ്റര്‍ വാങ്ങിയത്.. അങ്ങനെ ഞങ്ങള്‍ പുകചോണ്ടിരിക്കുമ്പോള്‍ TTR വന്നു.. അങ്ങേരെ കണ്ടപ്പോലെ ഞങ്ങള്‍ സിഗരറ്റു കളഞ്ഞു.. അപ്പൊ സായിപ്പ്  Why You guys are affraid of  him ? മാലിയുടെ മുഖത്ത് ചിരിമാത്രം മാലി സ്കൂട്ടായി  ഞാന്‍ അറിയാവുന്ന ഇംഗ്ലീഷ് ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെ പറഞ്ഞു... ഒടുവില്‍ മനസ്സിലായി സായിപ്പിന്റെ കൂടെ വേറെ 4 പേര്‍ ഉണ്ട് എന്ന്. 3 ഐറിഷ്  സുന്ദരികള്‍ ഉം ഒരു കോമഡി താരം കുട വയരനും.    എറണാകുളത്തേക്ക് പോകുകയാണ് അവര്‍ ** നമ്മടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍.... സായിപ്പ്  വീണ്ടും എന്നോട്: Can u do me a favor could you please help me to mark some good places of Kerala in our travel guide ? ഞാന്‍ പറഞ്ഞു "മൈ pleasure " ന്നു.. എനിക്കാണേല്‍ എറണാകുളം ഒരു പിടിയും ഇല്ല.. അങ്ങനെ ഞാന്‍ പൊയ് നമ്മടെ നിര്‍മ്മലിനെ കൂടു വിളിച്ചു...........

                                                               മണി രാത്രി 11.30 ആയിക്കാണും നടന്നു അവരുടെ ബര്തിന്റെ അടുതെതിയപ്പോ അവര്‍ എല്ലാരും കൂടെ സ്മാള്‍ അടിക്കുന്നു അങ്ങനെ ഞങ്ങക്കും കിട്ടി അവരുടെ വക ഡ്രിങ്ക്സ്... അപ്പോള്‍  അഹങ്കാരം  ഒട്ടും ഇല്ലാത്ത നമ്മുടെ നിര്‍മ്മല്‍ കുപ്പിയിലേക്ക്‌ നോക്കി സായിപ്പിനോട്‌: Why you guys drinking gin ? If you don't mind I Like to offer you vodka എന്നായി? അങ്ങനെ തരുണ്‍ ഹോസ്റ്റല്‍ പിള്ളേര്‍ക്ക് വാങ്ങിയ ഒരു ഫുള്‍FUEL ബോട്ടിലുമായി നിര്‍മ്മല്‍ എത്തി... അങ്ങനെ നിര്‍മ്മല്‍ ആയി താരം, ഞാന്‍ ഏതാണ്ട് ഔട്ട്‌ ആയി.. നിര്‍മ്മലിന്റെ തമാശക്ക്  സായിപ്പിന്റെ വക പൊട്ടി ചിരിയും ..അപ്പോള്‍ തന്നെ എനിക്ക് സായിപ്പിനോടുള്ള മതിപ്പ് മുഴുവനും  പോയി.. കുറച്ചു കഴിഞ്ഞപ്പോള്‍ സുന്ദരികള്‍ മൂന്നും gudnyt n Sweet dreams പറഞ്ഞു കിടക്കാന്‍ പോയപ്പോഴാണ്  എനിക്കിത്തിരി സന്തോഷം വന്നത്.... ഹാവു നിര്‍മ്മലിന്റെ  ഇംഗ്ലീഷ് ചളി  കേക്കണ്ടല്ലോ .. അവന്‍ എന്നിട്ടും നിര്‍ത്തിയില്ല ഇതിനിടെ ട്രെയിന്‍ TTR  ഉം ഒന്ന് ശ്രമിച്ചു നോക്കി അവന്റെ സംസാരം കുറക്കാന്‍... എവിടെ? അങ്ങേര്‍കും കിട്ടി ഒരു A _HOLE തെറി... അങ്ങനെ സ്റ്റേഷന്‍ കുറെ കഴിഞ്ഞു പൊയ്, കംപര്‍ത്മെന്റില്‍ അവിടെ മാത്രമേ ബഹളവും വെളിച്ചവും ഉള്ളൂ.. കുറച്ചു കൈഞ്ഞപ്പോ 2 പോലീസുകാര്‍ അത് വഴിപോയി പിന്നെ അടുത്ത സ്റ്റേഷന്‍ ആയപ്പോ വീണ്ടും വന്നു കൂടെ ഒരു ആറടി പൊക്കമുള്ള ഒരു സ്മാര്‍ട്ട്‌ ഓഫീസെരും, പുള്ളി യൂണിഫോമില്‍ അല്ല..  ഞങ്ങളോട് ടിക്കറ്റ്‌ ചോദിച്ചു, അങ്ങനെ ഞങ്ങള്‍ അവിടുന്ന് എഴുന്നേറ്റു ഞങ്ങടെ ബര്തിനെ ലക്‌ഷ്യം വച്ച് നടന്നു.. അപ്പോളേക്കും സായിപ്പന്മാര്‍ ഒന്നും അറിയാത്ത പോലെ  പുതപ്പിന്റെ അടിയിലായി ഞങ്ങടെ FULL ഉം.. പോനപോക്കില്‍ നിര്‍മ്മല്‍: മൈരേ പൂമക്കള്‍ ഊമ്ബിപിച്ചല്ലോ..? പാവം ഉറങ്ങികിടക്കുന്ന നമ്മടെ ടീംസിനെ എല്ലാം ഞാന്‍ തോണ്ടി വിളിച്ചു.. ഒരു താനും ഒരു റിയാക്ഷനും ഇല്ല എല്ലാം വാ തുറന്നിരിക്കുന്നു... ഒരു ശബ്ദം പോലും പുറത്തു വരുന്നില്ല... പാവം ഷിഫിന്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു കേട്ടോ? പിന്നെ ഓഫീസര്‍ കുറെ ഹിന്ദിയും ഇംഗ്ലീഷിലും കസറി.. എന്തോ ജയില്‍ എന്നൊക്കെ.. എന്നിട്ട് ഞങ്ങള്‍ രണ്ടു പേരോടും ബാഗ് തുറക്കാന്‍ പറഞ്ഞു.. എന്റെം നിര്‍മ്മലിന്റെം ബാഗില്‍ കുറെ പഴയ തുണികള്‍ മാത്രമേ ഉള്ളൂ.. പക്ഷെ ഞങ്ങള്‍ പെട്ടു, ഷിഫിനും തരുണും വാങ്ങിയ ൭ fullum അവിടെ നിരത്തി വച്ചു, ആള്കരൊക്കെ നോക്കുന്നു ഞങ്ങളെ.. അങ്ങനെ ഓഫീസര്‍: I am taking these guys to jail, and you guys can continue the journey .....  അതും പറഞ്ഞു ഉടുപ്പി സ്റ്റേഷനില്‍ ഞങ്ങളെ ഇറക്കി... ഫുള്‍ എല്ലാം അവര്‍ എന്റെ ബാഗിലിട്ടു.. അപ്പൊ നിര്‍മ്മലിന്റെ ആശ്വാസ വാക്കുകള്‍ അളിയാ നീ എന്റെ അഡ്രസ്‌ പറഞ്ഞാമതി എല്ലാം ഞാന്‍ ഏറ്റെടുക്കാം ഒരു പ്രശ്നവും വരില്ല... കൂടെ വന്ന പോലീസുകാരന്‍ ഹിന്ദിയില്‍ എന്നെ പേടിപിച്ചു അങ്ങേരു പറയുകയാ ഇങ്ങേര്‍ ആള് ഭയങ്കരനാ നേരെ കോര്‍ട്ടില്‍ കൊണ്ട് പോകും എന്നൊക്കെ... ഞാന്‍ മനസ്സില്‍ കരുതി "എല്ലാം കൈവിട്ടു ഇനി പിടി അഴിയില്‍ തന്നെ" അങ്ങനെ ഉടുപ്പി സ്റ്റേഷനില്‍ എത്തി ഓഫീസര്‍ ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു.. അപ്പൊ നിര്‍മ്മല്‍ "We are criminal we don't want to sit..എന്നിട്ട് എന്നോട് ഉച്ചത്തില്‍: This is why I hate India, only that foreigners drunk and we got caught by police  ... അങ്ങനെ കുറച്ചു നേരം നിര്‍മ്മലും ഓഫീസെരും കൂടി വലിയ ഒരു വാഗ്വാതം തന്നെ നടന്നു അങ്ങനെ ഒടുക്കം അങ്ങേരു ചോദിച്ചു..  You studying in a college, you are a student.. You don't have common sense? നിര്‍മ്മലിന്റെ മറുപടി ഇങ്ങനെ: Yeah I'm studying in college there I learned C++ programming, do you know what is C++ programming? എന്റെ വിധി അല്ലാതെന്തു പറയാന്‍.. ഒടുക്കം അങ്ങേര് FIR ഉം എഴുതിച്ചു .. വീട്ടില്‍ പോലും അറിയാതെ GOA ഇല പോയി പാതി വഴിയിലെ ഏതോ ഒരു പൊലിസ് സ്റ്റേഷനില്‍ അല്ലെ ഇപ്പൊ..  അങ്ങനെ കുറച്ചു കഴിഞ്ഞു ഓഫീസര്‍ , " ഡാ നിങ്ങടെ കൈയില്‍ എത്ര കാശുണ്ട് ?"..... ദൈവമേ ഇയാള്‍ക് മലയാളം അറിയാമായിരുന്നോ കണ്ടാല്‍ അസ്സല്‍ നോര്‍ത്ത് ഇന്ത്യന്‍ ലൂക്കാണ്‌.
നിര്‍മല്‍ കീശെ തപ്പി വളിച്ച ചിരിയോടെ '800 രൂപ കാണും' എന്ന് ... "നിന്റെ ഒക്കെ കൂടുകാരെ വിളിച്ചു കാശ് എത്തിക്കാന്‍ പറ 2000 ഫൈന്‍ അടച്ചു പൊക്കോ " അപ്പൊ ഞാന്‍ അറിയാതെ പറഞ്ഞു പോയി  : "അയ്യോ 2000 മോ? "ഇവന്റെ അഹങ്കാരത്തിന് രണ്ടു പേരേം ജയില്‍ലാണ് അടക്കേണ്ടത്.."  അങ്ങനെ നേരം പുലര്‍ന്നു.. ഞങ്ങടെ സ്വന്തം കൂടുകാര്‍ മംഗലാപുരം സ്റ്റേഷനില്‍ ഇറങ്ങി കാശുമായി തിരിച്ചു വന്നു........ പിന്നെയുള്ള യാത്ര അണ്‍സഹിക്കബള്‍ ആയിരുന്നു ജെനറല്‍ കംപര്‍ത്മെന്റില്‍ തിരുവന്തപുരം  വരെ......

Monday 5 September 2011

റോങ്ങ് നമ്പര്‍....

"പ്രവീണ്‍ ചേട്ടന്‍" എല്ലാരും "തള്ള് " എന്നാ അങ്ങേരെ വിളിക്കാറ്... പക്ഷെ അങ്ങേരു നല്ല ഭാവനയും സ്നേഹവും ഉള്ള മനുഷ്യനാണ്, ഞാന്‍ അങ്ങെനെ പറഞ്ഞത് എന്താണെന്നോ അങ്ങേരുടെ കഥകളില്‍ നല്ല ഭാവനയുണ്ടാകും... നമ്മടെ ഹോസ്റ്റലില്‍ എല്ലാവരും അങ്ങേരെ നല്ല പോലെ മുതലാക്കിയിട്ടുണ്ട്.. പാവം പ്രവീണ്‍ ചേട്ടന്‍ ഇപ്പൊ ആരുണ്ടാവും അങ്ങേരുടെ കഥ കേള്‍ക്കാന്‍, ചിലപ്പോ അങ്ങേരുടെ ബാല്യ കാല സഖി ഡാടൂവിനെ കേട്ടിക്കനുമോ അങ്ങേരു? നിങ്ങള്‍ക്കെല്ലാം ഓര്‍മ്മയുണ്ടോ ഡാടൂവിനെ? പ്രവീണ്‍ ചേട്ടന്‍ ഹോസ്റ്റലില്‍ വാര്‍ഡന്‍ ആയി വന്നപ്പോളല്ലേ നമ്മള്‍ ഫ്ലഡ് ലൈറ്റ് ഷട്ട്ല്‍ കോര്ട്ടിടത്.... അതൊക്കെ ഒരു കാലം അനീഷ്‌ സര്‍ വരെ രാത്രി 2  വരെ ഷട്ട്ല്‍ കളിച്ചതൊക്കെ നിങ്ങള്‍ മറന്നോ? നമ്മടെ താരം കണിയാപുരം ഷംനാദ് ഉം ക്രിക്കെറ്റ് സ്റ്റാര്‍ രഞ്ജിത്തും ആയിരുന്നു പ്രവീണ്‍ ചേട്ടന്റെ റൂം മേറ്റ്സ്... അങ്ങേര്‍ക്കു എല്ലാരേയും ഭയങ്കര വിശ്വാസമായിരുന്നു... ഹോസ്റ്റല്‍ ഫോണ്‍ അങ്ങേരുടെ റൂമിലായിരുന്നു ISD കോള്‍ വരെ വിളിക്കാവുന്ന ഫോണിന്റെ ചാര്‍ജും നമ്മടെ സ്വന്തം  പ്രവീണ്‍ ചേട്ടനായിരുന്നു, അങ്ങേര് ഫോണ്‍ പൂട്ടിട്ടു താക്കോല്‍ ഫോണിന്റെ അടിയില്‍ വച്ചിട്ട് ഒരു രജിസ്റ്റര്‍ അടുത്ത് വച്ച് ഞങ്ങളോട് പറഞ്ഞു ഫോണ്‍ വിളിക്കുമ്പോ  രെജിസറെരില്‍ എഴുതി വിലിചൊലാന്‍... ഒരു കടലാസ് പേപ്പര്‍ പെട്ടിയും അടുത്ത് വെക്കുകയും ചെയ്തു കാശിടാന്‍ വേണ്ടി..... കണിയാപുരം ശംനാദിന്റെ കൂടുകാരികളെ ഓര്‍മ്മയില്ലേ? കണിയാപുരം ശാന്ത, തമ്പാനൂര്‍ കോമാള, മന്ജവിലാകം സൌമിനി അങ്ങനെ എത്രപേര്‍? അവനിതൊക്കെ ഒരു രസമായിരുന്നു, ആരെ നമ്പര് കിട്ടിയാലും ഷംനാദ് അഞ്ചു മിനുട്ട് കൊണ്ട് ആളെ വീഴ്ത്തും...   
                            എന്നെ ലൈബ്രറിയില്‍ ഇട്ടു ശ്യാം ഉം ഉണ്ണി മോഹനും കൂടി പട്ടിയെ പോലെ അടിച്ച ദിവസം.... ഞാന്‍ എന്റെ ജീവിതത്തില്‍ അത്രേം  വളിച്ചുനാറിയ വേറെ ദിവസം വേറെ കാണില്ല, അങ്ങനെ അന്ന് രാത്രി ഞങ്ങള്‍ എല്ലാവരും അവര്‍ക്ക് പണി കൊടുക്കാന്‍ തീരുമാനിച്ചു... നമ്മടെ സ്വന്തം പ്രവീണ്‍ ചേട്ടനും ഉണ്ട് പ്ലാനിംഗ് കമ്മിറ്റിയില്‍... മൂന്ന് കരിഓയില്‍ ഫുള്ളിനു ചുറ്റും ഇരുന്നു വന്‍ പ്ലാനിംഗ് തുടങ്ങി... പ്രവീണ്‍ ചേട്ടന്‍: "ഇത് നമ്മുടെ സ്വന്തം നിഖിലിന്റെ കേസ്സ് ആയതു കൊണ്ട് ഞാന്‍ പണികൊടുക്കാം... അരുമാനൂര്‍ അഭിലാഷിനെ ഞാന്‍ ഒന്ന് വിളിച്ചിട്ട് വരാം.... പ്രവീണ്‍ ചെട്ടനില്ലാത്ത ഫ്രണ്ട്സോ IM വിജയന്‍, ജോപോള്‍ അഞ്ചേരി, തില്ലേരി ഷാജി, ഓം പ്രകാശ്‌ ഇവരൊക്കെ പ്രവീണ്‍ ചേട്ടന്റെ മചൂസ് ആണല്ലോ? അങ്ങനെ പ്രവീണ്‍ ചേട്ടന്‍ താഴെ പോയി ഫോണ്‍ ചെയ്യാന്‍... ഞങ്ങള്‍ ശ്രദ്ധ വീണ്ടും കരിഓയില്‍ ഫുള്ളിലേക്കും പ്ലന്നിങ്ങിലും ആക്ക്കി..  അങ്ങനെ ഒരു അര മണിക്കൂര്‍ കൈഞ്ഞു വീണ്ടും പ്രവീണ്‍ ചേട്ടന്‍ ടരസ്സുല് വന്നു "ഡാ സൂരജെ അവന്‍മാരുടെ റൂട് പറഞ്ഞുതാ ബാകി അഭിലാഷു നോക്കികൊളും, നിങ്ങള്‍ വെറുതെ സസ്പെന്‍ഷന്‍ വങ്ങേണ്ട... അപ്പൊ ഞാന്‍ ചോദിച്ചു "ച്ചെ നിങ്ങള്‍ എന്തിനാ അവരെ ഒക്കെ വിളിക്കാന്‍ പോയെ".... അതും പറഞ്ഞു പ്രവീണേട്ടന്‍ ഒരു ചിരിയും ചിരിച്ചു താഴെ പോയി.. അങ്ങനെ നമ്മടെ മഡ അജീഷിനു ഒരാഗ്രഹം നമ്മള്‍ ഒന്ന് വിളിച്ചു നോക്കിയാലോ ഈ അരുമാനൂര്‍ അഭിലാഷിനെ ഒന്ന് വിളിച്ചാലോ എന്ന്... പ്രവീണ്‍ ചേട്ടന്‍ ഫോണ്‍ വിളിച്ചു കക്കൂസില്‍ പോയ തന്ജത്തിന്നു അജിഷ് ഫോണ്‍ എടുത്തു റീ ഡയല്‍ അടിച്ചു..... അവിടെ ഒരു പെണ്‍ ശബ്ദം.... തായോളീ പൊയ് കിടന്നു ഉറങ്ങടാ മൈരേ.. മഡ ഒന്നും അറിയാത്ത മട്ടില്‍ ഫോണ്‍ വച്ച് അവിടുന്ന് സ്കൂടായി..... (അടുത്ത മാസം ഫോണ്‍ ബില്ല് വന്നപ്പോ 12 ,000 .... അങ്ങനെ അങ്ങേരുടെ ഹോസ്റ്റല്‍ ചാര്‍ജും പോയി, രണ്ടു മാസത്തെ ശമ്പളവും )

 

Sunday 4 September 2011

ഭക്തകുചേലന്‍

നമ്മളെല്ലാവരും മറന്നു പോയ ഒരാളുണ്ട് നമ്മടെ സ്വന്തം പൊക്കം വേറെ ആരുമല്ല നമ്മടെ മോഹനണ്ണന്റെ പുന്നാര മോന്‍ അരുണ്‍ മോഹനന്‍ എന്ന "മണ്ടന്‍"..... നമ്മുക്കാര്‍ക്കെങ്കിലും  മറക്കാന്‍ കഴിയോ അവന്ടെ ഭക്തി പൂര്‍ണ്ണമായ കോളേജ് ജീവിതം... മണ്ടനെ കുറിച്ച് ഓര്‍ക്കുമ്പോ എന്നിക്ക് ആദ്യം ഓര്‍മ്മ വരുന്നത് അവന്റെ പ്രാര്‍ത്ഥന തന്നെ ഞാന്‍ എപ്പളും കരുതും എന്റെ ഭാഷയില്‍ പറഞ്ഞാല്‍ "മാപ്പപേക്ഷ" ഇത്ര മാത്രം ദൈവത്തിനോട് മാപ്പ് പറയാന്‍ നമ്മടെ മണ്ടന്‍ വെറും പാവമല്ലേ എന്ന്...... അവനു എല്ലാ ദൈവങ്ങളോടും  പരാതി പറച്ചിലാണ്, മതത്തിനു അനുസരിച്ച് മനുഷ്യന്റെ ഭാഷയില്‍ കുരിശു വര, തൊട്ടു തലയില്‍ വെക്കല്‍, എന്തിനു പറയുന്ന്നു മുസ്ലീം പള്ളികണ്ടാ അവനരിഞ്ഞൂടാത്ത നിസ്കാരം വരെ അവന്‍ ചെയ്തു കളയും... കള്ള്കുടി  തുടങ്ങുമ്പോപോലും  കുളിച്ചു കുറിയൊക്കെ തൊട്ടു പ്രാര്‍ത്ഥന എന്നിട്ടേ ഉള്ളൂ അടി... ആ അപ്പൊ നമക്കു കാര്യത്തില്‍ കടക്കാം.... മണ്ടന്‍ മുടിയൊക്കെ നീട്ടി സ്ട്രൈറ്റ്‌ ചെയ്തു Mr. ആറിങ്ങള്‍ ആയി വിലസി നടന്ന കാലം... ഫ്രീകാകാന്‍ കാശു 2000 മുടക്കിയാലും ആരും ഒന്ന് നോക്കിപോകും ഇതെന്താ സാധനം എന്ന്? നമ്മടെ മഡ അജീഷ് സ്പ്ലെണ്ടെര്‍ ബൈക്ക് ഹോസ്റ്റലില്‍ കൊണ്ട് വന്നപ്പോ മണ്ടന്‍ ബൈക്ക് ഓടിക്കാന്‍ പഠിച്ചു.. അങ്ങനെ ഒരു ദിവസം ലോ വേസ്റ്റ് പാന്റും നല്ല മഞ്ഞ ടീ ഷര്‍ട്ടും ഒക്കെ ഇട്ടു ഒരു ഫെരാരി കേപ്പ് വെച്ച് മഡ അജിഷിന്റെ ബൈക്കില്‍ കോളേജ് ബസ്സും  കാത്തു മണ്ടന്‍ നിന്നു... നമ്മടെ ബ്ലാക്ക് ബെല്‍റ്റ്‌ ദീപക് ബാലാനും സുകു ബിനീഷും ആദ്യമേ അവിടെ ഉണ്ടായിരുന്നു.. ബലാന്‍: "അളിയാ നമ്മക്ക് ബൈക്ക് എടുത്തു ഒന്ന് പാലിയോടു വരെ പോയാലോ ഞാന്‍ എന്റെ സുസുക്കിയെടുക്കാം നീ ബാക്കില്‍ കേറ് ചെറിയ ഒരു ഷോ കാണിച്ചിട്ട് വരാം" ?
മണ്ടന്‍: പോടെ ഞാന്‍ നമ്മടെ സ്വന്തം വണ്ടിയില്‍ വരന്‍ നീ വിട്ടോ ബാലാ.. അങ്ങനെ രണ്ടു പേരും വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി നമ്മടെ സുകു: "മണ്ടാ ഞാനും വരാം അളിയോ" പോടെ പോടെ എന്ന് പറങ്ങു മണ്ടന്‍ ഫസ്റ്റ് ഗിയര്‍ ഇട്ടു... വളിച്ച ചിരിയോടെ സുകു: "എന്നാപ്പിനെ രണ്ടുപേരും പോയിട്ട് വാ.... ഞാനിവിടെ തന്നെ കാണും " അങ്ങനെ പാലിയോടു വളവില്‍ കോളേജ് ബസ്സും കാത്തു രണ്ടുപെരുന്‍ നിപ്പായി..
   ദാ വരുന്നു ഫസ്റ്റ് ബസ്സു ബ്ലാക്ക് ബെല്‍റ്റ്‌ ബലാന്‍ ഒരു സര്‍ക്കിള്‍ ഒക്കെ അടിച്ചു സുസുകി മൂളിച്ചു വിട്ടു... മണ്ടന്‍: അളിയാ ഇന്ന് അവള്‍ നിനക്ക് വീണത്‌ തന്നെ..... അങ്ങനെ മണ്ടനും വണ്ടി എടുത്തു ഡ്രൈവര്‍ ഷാജു അണ്ണന് കൈ ഒക്കെ കാണിച്ചു ബസ്സു ഓവര്‍ ടേക്ക് ചെയ്തു പൊയ്..... നിങ്ങക്ക് ഓര്‍മ്മയുണ്ടോ നമ്മടെ ചാമവലയിലെ കുരിശടി മണ്ടന്‍ ആ വളവിലെത്തി.. ദാ കുരിശില്‍ നിന്നും ഈശോ മണ്ടനെ നോക്കുന്നു മണ്ടന്‍ പതിവുതെറ്റിച്ചില്ല കുരിശു വരയ്ക്കാന്‍ തുടങ്ങി വലത്തേ കൈവിട്ടു വരയ്ക്കാന്‍ തുടങ്ങിയപ്പോളാണ് ഫെരാരി കേപ്പ് തലയില്‍ ഉള്ള കാര്യം ഓര്‍ത്തെ.. കേപ്പ് എടുക്കാന്‍ കൈവിടട്ടതും ദാ വണ്ടി എശോനേം നോക്കി കുരിശിനു നേരെ പോയി.... ഡ്രൈവര്‍ ഷാജു അണ്ണന്‍ ബസ്സു സൈഡ് ആക്കി... മണ്ടന്റെ പാന്റ് ശരിക്കും ലോ വേസ്റ്റ് ആയി.... മണ്ടന്‍ വിടുമോ? ഫെരാരി കേപ്പ്ഒന്ന് കൂടെ ശരിയാക്കി  തലേല്‍ വച്ച് വണ്ടി പിന്നേം ഫസ്റ്റ് ഗിയറില്‍ ഇട്ടു........